OPEN NEWSER

Saturday 07. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

  • Keralam
12 Mar 2021

സംസ്ഥാനത്ത് ഇന്ന് 1780 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂര്‍ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂര്‍ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസര്‍ഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 101 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 85 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,21,82,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1579 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 139 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 259, മലപ്പുറം 194, തൃശൂര്‍ 191, തിരുവനന്തപുരം 113, എറണാകുളം 143, കൊല്ലം 147, കണ്ണൂര്‍ 94, കോട്ടയം 118, ആലപ്പുഴ 96, പത്തനംതിട്ട 68, പാലക്കാട് 24, കാസര്‍ഗോഡ് 57, വയനാട് 41, ഇടുക്കി 34 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 3, എറണാകുളം 2, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 663, പത്തനംതിട്ട 243, ആലപ്പുഴ 253, കോട്ടയം 36, ഇടുക്കി 80, എറണാകുളം 623, തൃശൂര്‍ 245, പാലക്കാട് 64, മലപ്പുറം 204, കോഴിക്കോട് 373, വയനാട് 106, കണ്ണൂര്‍ 302, കാസര്‍ഗോഡ് 55 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,50,603 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,589 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,52,760 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4829 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 496 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 351 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show