OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം; ഇന്നലെ ഭക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം വീണ്ടുമെത്തി ഭക്ഷിച്ചു 

  • Mananthavadi
09 Mar 2021

മാനന്തവാടി: മാനന്തവാടി  ഒഴക്കോടി മക്കിക്കൊല്ലി വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം കടുവ വീണ്ടുമെത്തി ഭക്ഷിച്ചു. തോട്ടത്തിലുണ്ടായിരുന്ന പശുവിന്റെ ജഡം ഏകദേശം 150 മീറ്ററോളം മാറി വയലിലെ തീറ്റപ്പുലിനിടയില്‍ കൊണ്ടു വന്നിട്ടാണ് ഭക്ഷിച്ചത്.  ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കടുവയുടെ ദൃശ്യം വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് കുന്നുകളിലൊന്നില്‍ കടുവ ഉണ്ടാകുമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. മാനന്തവാടി റെയ്ഞ്ചിന്റെ ചുമതലയുള്ള പേരിയ റെയ്ഞ്ച് ഓഫീസര്‍ എം പി സജീവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് കടുവയെ തുരത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

ഇന്നലെ പുലര്‍ച്ചെയാണ് കടുവ പശുക്കളെ ആക്രമിച്ചത്.  പ്രദേശവാസിയായ ഫ്രാന്‍സിസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ ആക്രമിക്കുകയും പശുകിടാവിനെ കടിച്ച് വലിച്ച് 200 മീ. ദൂരെ യുള്ള തോട്ടത്തില്‍കൊണ്ടുപോയി പാതി ഭക്ഷിച്ചതിന് ശേഷം ഉപേക്ഷിക്കുകയായിരുന്നു. വിവരമറിഞ്ഞതിന്റെ തൊട്ടുപിന്നാലെ സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത കുന്നില്‍ കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ സ്ഥിരീകരിച്ചതോടെ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ് നല്‍കുകയും കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. വൈകുന്നേരത്തോടെ പടക്കം പൊട്ടിച്ച് കടുവയെ തുരത്താനുള്ള ശ്രമം തുടങ്ങി. വനമേഖല ഒട്ടും ഇല്ലാത്ത ജനവാസ കേന്ദ്രമായ ഒഴക്കോടി പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശത്തെ ജനത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു..

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show