ജില്ലാശുപത്രിയുടെ ചുമതലകളില്‍ നിന്നും ജില്ലാ പഞ്ചായത്ത് ഒഴിയുമോ?

മാനന്തവാടി: വയനാട് ജില്ലാ പഞ്ചായത്തിന്റെ ഘടക സ്ഥാപനമായ മാനന്തവാടി ജില്ലാ ആശുപത്രിയെ താല്‍ക്കാലികമായി വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ജില്ലാ ആശുപത്രിക്ക് ഇനി മുതല്‍ ഫണ്ട് വെക്കാനാകാത്ത സാഹചര്യമെന്ന് ജില്ലാ പഞ്ചായത്ത്. പുതിയ പ്രൊജക്ടുകളോ മരുന്നിനുള്‍പ്പെടെയുള്ള ഫണ്ടുകളോ ഉള്‍പ്പെടെയുള്ള യാതൊരു വിധ ചെലവുകളും ഈ വര്‍ഷത്തെ ബജറ്റിലോ, പ്ലാന്‍ പദ്ധതിയിലോ അനുവദിക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജില്ലാശുപത്രി സൂപ്രണ്ടിന് മാര്‍ച്ച് 2 ന് അയച്ച സന്ദേശത്തില്‍ വ്യക്തമാകുന്നു. എന്നാല്‍ ഫെബ്രുവരി 12 ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ജില്ലാശുപത്രി താല്‍ക്കാലികമായാണ് മെഡിക്കല്‍ കോളേജ് ആയി മാറ്റുന്നതെന്ന് പറയുന്നുണ്ട്. നിലവിലെ മാറ്റം താല്‍ക്കാലികമാണെന്നിരിക്കെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.
ജില്ലാ പഞ്ചായത്തില്‍ പുതിയ ഭരണസമിതി വന്നതോടെ എച്ച് എം സി പുനസംഘടിപ്പിക്കേണ്ടതിനാല്‍ എച്ച് എം സി യുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ആശുപത്രിയുടെ ദൈനംദിന ചിലവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ താല്‍ക്കാലിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ആശങ്ക ഉയരുന്നുണ്ട്.മുന്‍ വര്‍ഷങ്ങളിലെല്ലാം പ്ലാന്‍ഫണ്ടിലും ബജറ്റിലും ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയായിരുന്നു ആശുപത്രിക്കായി നല്‍കിയിരുന്നത്. ഇതിന് പുറമെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയിലൂടെയും വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങിയദൈനംദിന ചിലവുകളും നടത്തിവന്നിരുന്നു..കഴിഞ്ഞ മാസം 12 ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ജില്ലാ ആശുപത്രി താല്‍ക്കാലികമായി മെഡിക്കല്‍കോളേജായി ഉയര്‍ത്തപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം കൂടി വന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി പ്രതിസന്ധിയിലാവുമെന്ന ആശങ്കയാണ് ഉയരുന്നത്.
എന്നാല്‍ ഫെബ്രുവരി 12 ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ജില്ലാശുപത്രി താല്‍ക്കാലികമായാണ് മെഡിക്കല്‍ കോളേജ് ആയി മാറ്റുന്നതെന്ന് പറയുന്നുണ്ട്. നിലവിലെ മാറ്റം താല്‍ക്കാലികമാണെന്നിരിക്കെ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍