വയനാട് മെഡിക്കല്‍ കോളേജ്; സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം: ബി.ജെ.പി.

കല്‍പ്പറ്റ: വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയെന്ന പ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി. ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഫെബ്രുവരി 20 ന് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളേജായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നിലവിലെ ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് മെഡിക്കല്‍ കോളേജിലെന്നും ജില്ലാ ആശുപത്രി ദൈനംദിന പ്രവര്‍ത്തനത്തിന് എച്ച്.എം.സി ഫണ്ട് ഉപയോഗിച്ചിരുന്നതും ഇനി സാധ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും ബി.ജെ.പി.ആരോപിച്ചു.നൂറ്റി ഇരുപതിലധികം വരുന്ന എച്ച്.എം.സി. ജീവനക്കാര്‍ ശമ്പളത്തിനായി ഇരുട്ടില്‍ തപ്പുന്ന സാഹചര്യമാണുള്ളത്. ഹോസ്പിറ്റലിലേക്കുള്ള മരുന്ന്, അടിയന്തിര ആവശ്യങ്ങള്‍ക്കായുള്ള സഹായം എല്ലാം നിലച്ചു. ജില്ലാ പഞ്ചായത്ത് സഹായങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച് കഴിഞ്ഞു. മെഡിക്കല്‍ കോളേജിന്റെ നാഥന്‍ സംസ്ഥാന ഗവണ്‍മെന്റൊണോ ജില്ലാ പഞ്ചായത്താണോ എന്ന തര്‍ക്കം ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല വിഷയത്തില്‍ ഗവണ്‍മെന്റ് നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍