OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെട്ടത്തൂര്‍ വനത്തിനകത്തുള്ള ഏകാധ്യാപക വിദ്യാലയത്തില്‍ കളിക്കൂടാരമൊരുക്കി എന്‍.എസ്.എസ്

  • S.Batheri
28 Feb 2021

പുല്‍പ്പള്ളി: സംസ്ഥാനതിര്‍ത്തിയില്‍ കബനി പുഴയോരത്ത് വെട്ടത്തൂര്‍ ആദിവാസി ഊരില്‍ സ്ഥിതി ചെയ്യുന്ന ഒറ്റമുറി ഏകാധ്യാപക വിദ്യാകേന്ദ്രത്തിന് കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാര്‍ മനോഹരമായ കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിച്ച് നല്‍കി.ആദിവാസി സമൂഹങ്ങള്‍ക്ക് അവരുടെ സംസ്‌കൃതി തകര്‍ക്കാതെ തന്നെ കാടിനകത്തെ തങ്ങളുടെ  ഊരുകളില്‍ ആകര്‍ഷകമായ പഠനാവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണീ പദ്ധതിയുടെ ലക്ഷ്യം. വിദ്യാകേന്ദ്ര ചുമരുകളില്‍ വര്‍ണ്ണാഭമായ ചിത്രങ്ങള്‍ വരഞ്ഞ് സൗന്ദര്യവത്കരിച്ചും, കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍, സ്‌നേഹസമ്മാനങ്ങള്‍ തുടങ്ങിയവ കൈമാറിയും  വോളണ്ടിയര്‍മാര്‍ നടത്തിയ ഈ വേറിട്ട പ്രവര്‍ത്തനങ്ങളെ പരിസരവാസികളും സാമൂ ഹ്യസാംസ്‌കാരികരാഷ്ടീയ പ്രവര്‍ത്തകരും മുക്തകണ്ഠം പ്രശംസിച്ചു.സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുശീല രാജന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി, പുല്‍പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രാജു തുടങ്ങിയ ഒട്ടേറെ ജനപ്രതിനിധികളും, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകരും, നാട്ടുകാരും പാര്‍ക്കും വിദ്യാകേന്ദ്രവും സന്ദര്‍ശിച്ചു.

കുട്ടികളുടെ പാര്‍ക്കിന്റെ ഉത്ഘാടനം നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീചിത്ത് എസ് നിര്‍വ്വഹിച്ചു.ചടങ്ങില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്യാല്‍ കെ.എസ്, പുല്‍പ്പള്ളി ക്ലസ്റ്റര്‍ കണ്‍വീനര്‍  രജീഷ് .എ.വി, ബി ആര്‍ സി  കോര്‍ഡിനേറ്റര്‍ അജയകുമാര്‍ , ജാഷിക്, ഡോക്ടര്‍ റജുല വി.വി, പ്രോഗ്രാം ഓഫീസര്‍ നൗഷാദ് പി.കെ,  ലീഡര്‍മാരായ ഷിബിലിന്‍ ഫിറോസ്, മണിവര്‍ണ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show