നൈജീരിയയില്‍ തോക്കുധാരികളായ സംഘം 300 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി
നൈജീരിയയില്‍ തോക്കുധാരികളായ സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാര്‍ത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറന്‍ നൈജീരിയയിലാണ് സംഭവം.വിദ്യാര്‍ത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. നൈജീരിയയില്‍ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.സംഭവം പുറത്തറിഞ്ഞതോടെ വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളുള്‍പ്പെടെ സ്‌കൂള്‍ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ ഒരു മാധ്യമപ്രവര്‍ത്തകന് പരുക്കേറ്റു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍