യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും: ഉമ്മന്‍ചാണ്ടി

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് ഉമ്മന്‍ചാണ്ടി.മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നല്‍കുന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും. സാഹചര്യം മനസിലാക്കി ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രാതിനിധ്യമുണ്ടാകും. മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകില്ല. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പതിനാല് ജില്ലകളിലും വ്യക്തമായ വിലയിരുത്തലുകള്‍ നടത്തി. വിജയം സുനിശ്ചിതമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍