പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ

പ്രചാരണത്തിന് 5 പേര്‍ മാത്രം; 80 വയസിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് : സുനില്‍ അറോറ
കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.
വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളു. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.
വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാമെന്ന് സുനില്‍ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്്റ്റിംഗും ഏര്‍പ്പെടുത്തും.
പശ്ചിമ ബംഗാള്‍, തമിഴ് നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ് നാട്ടില്‍ 234 സീറ്റുകളിലേക്കും, കേരളത്തില്‍ 140 സീറ്റുകളിലേക്കും, അസമില്‍ 26 സീറ്റുകളിലേക്കും, പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.68 കോടി വോട്ടര്‍മാരാണ് 2.7 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തുക.
പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍