OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാടന്‍ കാപ്പിക്കുരു സംഭരണം; സര്‍ക്കാര്‍ സബ്‌സിഡി 12.50 രൂപ; 90 രൂപയ്ക്ക് കാപ്പിക്കുരു സംഭരിക്കും

  • Kalpetta
23 Feb 2021

കല്‍പ്പറ്റ: വയനാട് പാക്കേജിന്റെ ഭാഗമായ കാപ്പിക്കുരു സംഭരണത്തിന് കിലോഗ്രാമിന് 12.50 രൂപ സബ്‌സിഡി അനുവദിച്ച് ധനവകുപ്പ് ഉത്തരവായി.65 രൂപ വിലയുള്ള, നിശ്ചിത നിലവാരമുള്ള കാപ്പിക്കുരു 90 രൂപയ്ക്ക് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി വഴിയാണ് സംഭരിക്കുന്നത്. കാപ്പിക്കുരുവിന്റെ വിപണി വിലയും സംഭരണവിലയും തമ്മിലുള്ള വിത്യാസം 25 രൂപയാണ്. ഇതില്‍ 12.50 രൂപ സര്‍ക്കാര്‍  വഹിക്കും. ബാക്കി 12.50 രൂപ സൊസൈറ്റിയും വഹിക്കണം. സബ്‌സിഡിക്ക് സര്‍ക്കാര്‍ പരമാവധി പത്തുകോടി രൂപ അനുവദിക്കും. വയനാട്ടിലെ കാപ്പികൃഷിയില്‍നിന്നുള്ള വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കുന്നതിനാണ് സംഭരിക്കുന്നത്.കൂടിയ വിലയ്ക്ക് കാപ്പിക്കുരു സംഭരിച്ച് കാ പ്പിപ്പൊടിയാക്കി വില്‍ക്കുന്നതിന് സര്‍ക്കാര്‍ കോഫി പാര്‍ക്ക് രൂപവത്കരിക്കുമെന്ന് ബജറ്റില്‍ മന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. കോഫി പാര്‍ക്കിനുവേണ്ടിയുളള നടപടികള്‍ ഈവര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് ഉത്തരവില്‍പറയുന്നു. സര്‍ക്കാരിന്റെ കോഫി പാര്‍ക്ക് പൂര്‍ത്തിയാകുന്നതുവരെ കാപ്പിപ്പൊടി ഉത്പാദിപ്പിക്കുന്നതിന്, ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയെ താത്കാലികമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ട്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ സൗകര്യങ്ങള്‍കൂട്ടാന്‍ അഞ്ചുകോടി രൂപ അനുവദിക്കും. കുടുംബശ്രീയും സൊസൈറ്റിയും ചേര്‍ന്ന് 600 കോഫി വെന്‍ഡിങ് മെഷീനുകളും കോഫി വിപണനകേന്ദ്രങ്ങളും സ്ഥാപി ക്കണം. ഇതിനുള്ള ചെലവായി കുടുംബശ്രീക്ക് 20 കോടി അനുവദിക്കും.കോഫി വിതരണ കേന്ദ്രങ്ങള്‍ക്ക് ബ്രഹ്മഗിരി സൊസൈറ്റി കിലോഗ്രാമിന് 400 രൂപക്കാണ് കാപ്പിപ്പൊടി നല്‍കേണ്ടത്. കിട്ടുന്ന ലാഭംകൊണ്ട് കോഫി വിതരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനച്ചെലവും ശമ്പളച്ചെലവും വഹിക്കണം. കാപ്പിപ്പൊടിയുടെ ചില്ലറ വില്പനയുടെ20 ശതമാനമെങ്കിലും കാപ്പിക്കര്‍ ഷകര്‍ക്ക് ലഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show