നിയന്ത്രണം വിട്ട ലോറി മറിഞ്ഞു; വൈദ്യുതി തൂണും, മതിലും തകര്‍ന്നു

കൊളഗപ്പാറ: മീനങ്ങാടി-ബത്തേരി റൂട്ടില്‍ കൊളഗപ്പാറ ഉജാല കമ്പനിക്ക് സമീപം നിയന്ത്രണം വിട്ട ചരക്ക്‌ലോറി മറിഞ്ഞു.അപകടത്തില്‍ സമീപത്തെ 2 വൈദ്യുതി തൂണുകളും, പരിസരത്തെ മതിലും തകര്‍ന്നു. നിലത്ത് വിരിക്കാനുള്ള കല്ലുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ലോറിയിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റതായും, ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് പ്രാഥമിക വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍