നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തില്‍
വാഷിംഗ്ടണ് ഡിസി: നാസയുടെ ചൊവ്വാ ദൗത്യം പെഴ്‌സിവിയറന്‍സ് റോവര്‍ ലക്ഷ്യത്തിലെത്തി. ഏഴു മാസത്തെ യാത്രയ്ക്കുശേഷം പെഴ്‌സിവിയറന്‍സ് റോവര്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചൊവ്വയിലെ ജെസറോ ഗര്‍ത്തത്തില്‍ ഇറങ്ങിയത്. പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കുറച്ചാണ് റോവര്‍ ലാന്‍ഡിംഗ് നടത്തിയത്. പെഴ്‌സിവിയറന്‍സ് റോവറും ഇന്‍ജെന്യുറ്റി എന്നു പേരിട്ടിരിക്കുന്ന ചെറു ഹെലികോപ്റ്ററുമാണ് ദൗത്യത്തിലുള്ളത്. മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ ദൗത്യമാണിത്. 2020 ജൂലൈ 30 ന് അറ്റ്‌ലസ് 5 റോക്കറ്റിലാണു പെഴ്‌സിവിയറന്‍സ് വിക്ഷേപിച്ചത്.
ഒരാഴ്ചയ്ക്കുള്ളില്‍ ചൊവ്വയിലെത്തുന്ന മൂന്നാമത്തെ ദൗത്യമാണിത്. യുഎഇയുടെയും ചൈനയുടെയും ഉപഗ്രഹങ്ങള്‍ ചൊവ്വായെ വലയം വയ്ക്കുന്നുണ്ട്. ഭൂമിയുടെ ഏറ്റവുമടുത്ത് ചൊവ്വ വന്ന ജൂലൈയിലാണ് മൂന്ന് പദ്ധതികളും വിക്ഷേപിച്ചത്. ഇതുവരെ ഒന്‍പത് ഉപഗ്രഹങ്ങള്‍ മാത്രമേ വിജയകരമായി ചൊവ്വയില്‍ ലാന്‍ഡ് ചെയ്തിട്ടുള്ളൂ. ഒന്‍പതും യുഎസ് വിക്ഷേപിച്ചവയാണ്.
ഒരു ചെറുകാറിന്റെ വലുപ്പമുള്ള പെഴ്‌സിവിയറന്‍സ് റോവര്‍ ചൊവ്വയില്‍ ജീവന്‍ നിലനിന്നിരുന്നോയെന്ന് പഠനം നടത്തും. 350 കോടി വര്‍ഷം മുന്‍പ് ജലം നിറഞ്ഞ നദികളും തടാകവും ജെസീറോയില്‍ ഉണ്ടായിരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏഴ് അടി താഴ്ചയില്‍ ഖനനം നടത്തി പേടകം മണ്ണ്, പാറ സാന്പിളുകള്‍ ശേഖരിക്കും. 2031 ല്‍ സാന്പിളുമായി പേടകം ഭൂമിയില്‍ മടങ്ങിയെത്തും.പരീക്ഷണത്തിനുള്ള ഏഴ് ഉപഗ്രഹങ്ങളും 23 കാമറകളും രണ്ട് മൊക്രോഫോണും പേടകത്തിലുണ്ട്. ആറ്റിറ്റിയൂഡ് കണ്ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന പെഴ്‌സിവിയറന്‍സിലെ ഗതിനിര്‍ണയ സംവിധാനം വികസിപ്പിച്ചെടുത്ത സംഘത്തിനു നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജയായ ഡോ. സ്വാതി മോഹന്‍ ആണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍