ഗ്രെറ്റ ടൂള്‍കിറ്റ് കേസ്: ദിഷ രവിയെ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി പട്യാല കോടതിയിലാണ് ദിഷയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ടൂള്‍കിറ്റ് ഉണ്ടാക്കിയത് താന്‍ അല്ലെന്നു ദിഷ കോടതിയില്‍ പറഞ്ഞു. രണ്ട് വരിമാത്രമാണ് എഡിറ്റ് ചെയ്തത്. കര്‍ഷക സമരത്തെ പിന്തുണക്കുക മാത്രമായിരുന്നു ഉദ്ദേശമെന്നും ദിഷ വ്യക്തമാക്കി. ബംഗളുരുവില്‍വച്ചാണ് 21കാരിയായ ദിഷയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്. ഇവരെ ബംഗളുരുവില്‍ നിന്നും പിന്നീട് ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ടൂള്‍കിറ്റ് എന്ന പേരില്‍ സമരപരിപാടികള്‍ ഗ്രെറ്റ തന്‍ബര്‍ഗ് നേരത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. അതാണ് പിന്നീട് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചത് എന്നാണ് ഡല്‍ഹി പോലീസിന്റെ വാദം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍