OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  248 പേര്‍ക്ക് കൂടി കോവിഡ് ; 179 പേര്‍ക്ക് രോഗമുക്തി ; 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
13 Jan 2021

 മാനന്തവാടി: വയനാട് ജില്ലയില്‍ ഇന്ന് (13.1.21) 248 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 9 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 19312 ആയി. 16421 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 117 മരണം. നിലവില്‍ 2774 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2101 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

 രോഗം സ്ഥിരീകരിച്ചവര്‍

മേപ്പാടി സ്വദേശികള്‍ 27, ബത്തേരി, നൂല്‍പ്പുഴ 24 പേര്‍ വീതം, പനമരം 15, പടിഞ്ഞാറത്തറ 14, മാനന്തവാടി, മുട്ടില്‍ 13 പേര്‍ വീതം, എടവക, മീനങ്ങാടി, പൂതാടി, വെള്ളമുണ്ട 11 പേര്‍ വീതം, നെന്മേനി, തവിഞ്ഞാല്‍  9 പേര്‍ വീതം,കല്‍പ്പറ്റ, പൊഴുതന 8 പേര്‍ വീതം, കണിയാമ്പറ്റ, പുല്‍പള്ളി, തൊണ്ടര്‍നാട് 6 പേര്‍ വീതം,  അമ്പലവയല്‍, തരിയോട് 5 പേര്‍ വീതം, വൈത്തിരി 4, കോട്ടത്തറ, തിരുനെല്ലി, വെങ്ങപ്പള്ളി 2 പേര്‍ വീതം, മൂപ്പൈനാട് 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കൂടാതെ ഖത്തറില്‍ നിന്നും വന്ന ബത്തേരി സ്വദേശിക്കും  രോഗം സ്ഥിരീകരിച്ചു. 

 179 പേര്‍ക്ക് രോഗമുക്തി

 ബത്തേരി, പുല്‍പള്ളി സ്വദേശികള്‍ 8 പേര്‍ വീതം, അമ്പലവയല്‍, കണിയാമ്പറ്റ,പനമരം, പടിഞ്ഞാറത്തറ 3 പേര്‍ വീതം, തിരുനെല്ലി, തരിയോട്, വൈത്തിരി, തൊണ്ടര്‍നാട്, തവിഞ്ഞാല്‍  2  പേര്‍ വീതം, നൂല്‍പ്പുഴ, മൂപ്പൈനാട്, കോട്ടത്തറ, വെള്ളമുണ്ട,മുട്ടില്‍, മാനന്തവാടി, മീനങ്ങാടി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 134 പേരുമാണ് രോഗമുക്തി നേടിയത്.

 490 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (13.1.21) പുതുതായി നിരീക്ഷണത്തിലായത് 490 പേരാണ്. 611 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8809 പേര്‍. ഇന്ന് വന്ന 50 പേര്‍ ഉള്‍പ്പെടെ 356 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2317 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 228641 സാമ്പിളുകളില്‍ 226380 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 207068 നെഗറ്റീവും 19312 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show