OPEN NEWSER

Tuesday 09. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മാവിലാംതോടില്‍ കാട്ടാനയിറങ്ങി മതില്‍ തകര്‍ത്തു

  • S.Batheri
06 Jan 2021

പുല്‍പ്പള്ളി: വണ്ടിക്കടവ് മാവിലാതോട് പഴശ്ശിപാര്‍ക്കില്‍ കാട്ടാനകള്‍ ഇറങ്ങി പാര്‍ക്കിന്റെ ഇരുമ്പ് വേലി തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകളാണ് പാര്‍ക്കിന്റെ വേലിക്കെട്ടുകള്‍ പലയിടങ്ങളില്‍ തകര്‍ത്തത്.  ബന്ദിപ്പൂര്‍ വനമേഖലയില്‍ നിന്നും കന്നാരം പുഴ കടന്നെത്തിയ കാട്ടാനക്കൂട്ടമാണ് നാശം വരുത്തിയത്. ടൂറിസം കേന്ദ്രത്തില്‍ കാട്ടാനകള്‍ നാശം വരുത്തുന്നതിനെതിരെ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ഒരാഴ്ച്ചയായി ഈ മേഖലയില്‍ ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പഴശ്ശി പാര്‍ക്കിന്റെ ചുറ്റുവട്ടങ്ങളില്‍ ഫെന്‍ സിംഗ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഫെന്‍സിംഗ് പലപ്പോഴും പ്രവര്‍ത്തിക്കാതിരിക്കുന്നതാണ് ആനശല്യം വര്‍ദ്ധിക്കാന്‍ കാരണം. കുറഞ്ഞ അളവില്‍ മാത്രമേ ഫെന്‍സിംഗിലൂടെ വൈദ്യുതി പ്രവഹിപ്പിക്കുന്നുള്ളൂ എന്നും പരാതിയുണ്ട്. സന്ധ്യ മയങ്ങുന്നതോടെ വനാതിര്‍ത്തിയോട് ചേര്‍ന്ന പഴശ്ശി പാര്‍ക്കിന് ചുറ്റും കാട്ടാനക്കൂട്ടങ്ങള്‍ കാഴ്ചയാണ്. പാര്‍ക്കില്‍ രാത്രി കാലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം ലോക് ഡൗണ്‍ തുടങ്ങിയ ശേഷം മുമ്പും രണ്ട് തവണ കാട്ടാനകള്‍ പഴശ്ശി പാര്‍ക്കില്‍ നാശം വരുത്തിയിരുന്നു.കേരളകര്‍ണാടക അതിര്‍ത്തിയിലെ കന്നാരം പുഴയോരത്താണ് പഴശ്ശിപാര്‍ക്ക് .രാത്രികാലങ്ങളില്‍ ലൈറ്റ് സൗകര്യം ഇല്ലാത്തതും ആനശല്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്. വര്‍ദ്ധിച്ചു വരുന്ന കാട്ടാനശല്യത്തിനെതിരെ വനപാലകര്‍ക്ക് ഡിറ്റി പി സി അധികൃതര്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ വേണ്ടത്ര ശ്രദ്ധ കാണിക്കാന്‍ വനം വകുപ്പ് തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത് വേനലാരംഭിച്ചതോടെ കര്‍ണാടകയിലെ ബന്ദിപ്പൂര്‍ നാഗര്‍ ഹോള വനമേഖലയില്‍ നിന്ന് തീറ്റയും വെള്ളവും തേടി കബനി തീരത്തെത്തുന്ന കാട്ടാനകളാണ് സന്ധ്യമയങ്ങുന്നതോടെ ട്രഞ്ചും ഫെന്‍സിംഗും തകര്‍ത്ത് കൃഷിയിടത്തില്‍ പതിവായി എത്താന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ ആശകയിലായി. പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം ഉണ്ടായിെല്ലെങ്കില്‍ വന വകുപ്പ് ഓഫീസിന് മുന്‍പില്‍ സമര നടപടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നന്ദി.., ആ ജീവന്‍ തിരിച്ചു നല്‍കിയതിന് ..!
  • വെള്ളരിപ്പാലത്ത് കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കും
  • വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം; ഇന്നലെ ഭക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം വീണ്ടുമെത്തി ഭക്ഷിച്ചു 
  • പശുവിനെ കൊന്നത് കടുവ തന്നെ;വനപാലകര്‍ കടുവയെ കണ്ടു; തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം
  • ചരക്കുലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു;നിര്‍ത്താതെ പോയ ലോറി പിന്നീട് പിടികൂടി
  • തേനീച്ചയുടെ കുത്തേറ്റ് അഞ്ച്‌പേര്‍ ചികിത്സയില്‍
  • പ്രിന്റിംഗ് പ്രസ് ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം:വയനാട് ജില്ലാ കളക്ടര്‍
  • നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേര് ചേര്‍ക്കാം
  • സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  • വയനാട് ജില്ലയില്‍ ഇന്ന് 31  പേര്‍ക്ക് കൂടി കോവിഡ് ;എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 104 പേര്‍ക്ക് രോഗമുക്തി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show