ഐക്യദാര്‍ഢ്യ പ്രകടനം നടത്തി
പുല്‍പ്പള്ളി: ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് പുല്‍പ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് വയനാട് ജില്ലാ ട്രഷറര്‍ രുഗ്മണി സുബ്രമണ്യന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് രമാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ബിന്ദു പ്രകാശ്, സുമംഗല രാഘവന്, ഷിജി ഷിബു, ഇന്ദിര സുകുമാരന്‍, ഉഷാ സത്യന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍