നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് തീപിടിച്ചു
കുപ്പാടി: ബത്തേരി പുല്‍പ്പള്ളി റോഡില്‍ കുപ്പാടിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ചതിനെ തുടര്‍ന്ന് തീ പിടിച്ചു. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ചെതലയത്ത് നിന്നും ബത്തേരി ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ബത്തേരിയില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തില്‍ വാഹനം ഓടിച്ചിരുന്ന ചെതലയം സ്വദേശി ജാഫര്‍ (34) ന് നിസ്സാര പരിക്കേറ്റു. ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍