വയനാട് ചുരത്തില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു

അടിവാരം: വയനാട് ചുരത്തിലെ രണ്ടാം വളവിന് താഴെ രാവിലെ 10 മണിയോടെ നടന്ന ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മീനങ്ങാടി മൈലമ്പാടി മണി യിരിക്കേല്‍ കുര്യാക്കോസിന്റേയും മേഴ്‌സിയുടേയും മകന്‍ എം.കെ അലന്‍ ബേസില്‍ (20) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന അബിന്‍ ബാബുവിന് പരിക്കേറ്റു. കാറിലിടിച്ച് നിയന്ത്രണം നഷ്ടപെട്ട ബൈക്ക് മറിഞ്ഞാണ് അപകടം നടന്നതെന്നാണ് വിവരം. 6 ബൈക്കുകളിലായി മീനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്ര തിരിച്ച സംഘത്തില്‍പ്പെട്ടയാളാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍