മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മുത്തങ്ങ: വയനാട് ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറും, ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്‌ക്വാഡും,ബത്തേരി എസ് ഐ രാംജിത്ത് പി.ജി യും സംഘവും ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ മുത്തങ്ങ മൂലഹള്ളക്ക് സമീപം നടത്തിയ വാഹന പരിശോധനയില്‍ ബൈക്കില്‍ മയക്കുമരുന്നുമായെത്തിയ യുവാവിനെ പിടികൂടി. വടുവന്‍ചാല്‍ പിലാത്തൊടിയില്‍ അലി അന്‍ഷാദ് (20) ആണ് പിടിയിലായത്.ഇയ്യാളില്‍ നിന്നും അതി മാരക മയക്കുമരുന്നായ 20 ഗ്രാം എം.ഡി.എം എ പിടിച്ചെടുത്തു. ഇയ്യാള്‍ സഞ്ചരിച്ച കെ.എല്‍. 12 എം 9787 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെത്തു.അതി മാരക മയക്കു മരുന്ന് വിഭാഗത്തില്‍ പെട്ടതും,മനുഷ്യന്റെ ഓര്‍മ്മ ശക്തിയെ സാരമായി ബാധിക്കുന്നതുമായ പാര്‍ട്ടി ഡ്രഗ്ഗായി മയക്കു മരുന്നു മാഫിയക്കാര്‍ ഉപയയോഗിച്ചു വരുന്ന കെമിക്കല്‍ ഡ്രഗ്ഗ് ആണ് എം.ഡി.എം.എ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=99c5fa52956445439adc8cebf0e8aad3&