വാഹനത്തില്‍ നടത്തുന്ന അനധികൃത കച്ചവടം നിര്‍ത്തലാക്കണം : കെ.ആര്‍.എഫ് .എ

മീനങ്ങാടി: വാഹനത്തിലും, വീടുകള്‍ കേന്ദ്രീകരിച്ചും നടത്തുന്ന അനധികൃത കച്ചവടം നിയമം മൂലം നിര്‍ത്തലാക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . ഒരു തരത്തിലുള്ള മാനദണ്ഡവും നിയമവ്യവസ്ഥയും പാലിക്കാതെ കോവിഡ് മഹാമാരി കാലഘട്ടത്തിലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പോലും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്ന് അതേ വാഹനങ്ങളില്‍ വീട് വീടാന്തരം കയറിയിറങ്ങി വില്‍പ്പന നടത്തുന്നത് പ്രത്യേകിച്ച് മഹാമാരിയുടെ സാഹചര്യത്തില്‍ നിയമവിരുധമാണെന്നിരിക്കെ ബന്ധപ്പെട്ട അധികാരികള്‍ മൗനം തുടരുന്നത് കണ്ടില്ലന്ന് നടിക്കാന്‍ കഴിയില്ലെന്നും കെ.ആര്‍.എഫ് .എ.എല്ലാവിധ ലൈസന്‍സുമായി കച്ചവടം ചെയ്യുന്ന ചെറുകിട മേഖല തകര്‍ന്ന് തരിപ്പിണമായി മാറിയിരിക്കുകയാണ്. ഈ സ്ഥിതിവിശേഷം തുടര്‍ന്നാല്‍ കര്‍ഷക ആത്മഹത്യ പോലെ വ്യാപാര മേഖലയിലും ആത്മഹത്യ ഉണ്ടാകുമോ എന്ന ഭയപ്പാടിലാണ് ചില്ലറ ചെരുപ്പ് വ്യാപാര മേഖലയും . വാഹനങ്ങളില്‍ ചെരുപ്പുമായി വില്‍പ്പനക്ക് വന്നാല്‍ വഴിയില്‍ തടയുന്നത് ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ക്ക് ഗഞഎഅ വയനാട് ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കും. ഇത്തരത്തിലുള്ള നിയമ വിരുദ്ധ കച്ചവടത്തിനെതിരെ കെ ആര്‍ എഫ് എ ജില്ലാ പ്രവര്‍ത്തകസമിതി യോഗം അതിശക്തമായ ഭാഷയിലാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത്തരത്തിലുള്ള കച്ചവടങ്ങളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ്കള്‍ക്ക് പരാതി നല്‍കാനും നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അന്‍വര്‍ നോവ ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി കല്ലടസ് ,ട്രഷറര്‍ നിസാര്‍ കെ കെ ,ഭാരവാഹികളായ ആസിഫ്, അബൂബക്കര്‍, മഹബൂബ്, ഇല്യാസ്. പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷൗക്കത്തലി, ഷിറാസ്, സംഗീത്, മമ്മൂട്ടി, ഷബീര്‍ ജാസ്, ലത്തീഫ്, ഷമീര്‍, ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലയിലെ ഫുട്വെയര്‍ വ്യാപാരികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=0bfc652185ac1d130c3ffd55474eb65a&