മറുനാടന്‍ പാലിനെതിരെ ക്ഷീരകര്‍ഷക കൂട്ടായ്മ
പുല്‍പ്പള്ളി: പുല്‍പ്പള്ളി ക്ഷീരോല്പ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്‍പതോളം കേന്ദ്രങ്ങളില്‍ മറുനാടന്‍ പാലിനെതിരെ ക്ഷീരകര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.പഞ്ചായത്ത് തല ഉദ്ഘാടനം പാക്കത്ത് ക്ഷീര സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലി നിര്‍വ്വഹിച്ചു. ഡയറക്ടര്‍ സരോജിനി ശേഖരന് അധ്യക്ഷത വഹിച്ചു. ടൗണ്‍ ഡിപ്പോയില്‍ നടന്ന കൂട്ടായ്മയില്‍ ഡയറക്ടര്‍ എ.ഡി രമേശും, അമരക്കുനി ഡിപ്പോയില്‍ ഡയറക്ടര്‍ യു.എന്‍ കുശനും, ദേവര്‍ഗദ്ദ ഡിപ്പോയില്‍ ഡയറക്ടര്‍ രജനിയും, ആടിക്കൊല്ലി ഡിപ്പോയില്‍ ഡയറക്ടര്‍ മോളി ജോര്‍ജും, വേലിയമ്പം ഡിപ്പോയില്‍ ഡയറക്ടര്‍ ടി.ജെ ചാക്കോച്ചനും നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍