ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഒറ്റപ്പാലത്ത്

ഒറ്റപ്പാലം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം നവംബര്‍ 11 ബുധനാഴ്ച നാടിനു സമര്‍പ്പിക്കും. രാവിലെ 10 : 30 നു ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങില്‍ 812 കി.മി റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒറ്റപ്പാലത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ഇവിടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. ആകട ഹാള്‍മാര്‍ക്ക്ഡ് 916 ആഭരണങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകളും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50 % വരെ ഡിസ്‌കൗണ്ടും കൂടാതെ വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെ പര്‍ച്ചേയ്‌സ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സ്വര്‍ണസമ്മാനങ്ങളും 25 ഭാഗ്യശാലികള്‍ക്ക് ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതോടൊപ്പം ഡയമണ്ട് പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 3 പേര്‍ക്ക് അത്യാഢംബര കാറായ റോള്‍സ് റോയ്‌സില്‍ സൗജന്യ യാത്രക്കുള്ള അവസരവും ലഭിക്കുന്നു. ആകര്‍ഷകങ്ങളായ ഓഫറുകള്‍ക്കും സമ്മാനങ്ങള്‍ക്കുമൊപ്പം തന്നെ സുരക്ഷിതമായി പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലായിരിക്കും ഷോറൂമുകളുടെ പ്രവര്‍ത്തനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍