ശബരിമല പ്രസാദം തപാലില്‍; നടപടികളുമായി തപാല്‍ വകുപ്പ്.
പുല്‍പ്പള്ളി:ശബരിമല പ്രസാദം തപാലില്‍ വഴി ഭക്തരുടെ വീടുകളിലെത്തിച്ച് നല്കുന്ന നടപടികളുമായി തപാല്‍ വകുപ്പ്. കൊവിഡ് പശ്ചാത്തലത്തില്‍ 'വീട്ടിലിരിക്കൂ..സുരക്ഷിതരായിരിക്കൂ.. സ്വാമി പ്രസാദം നിങ്ങളുടെ വീട്ടുപടിക്കല്‍ തന്നെ കൈപ്പറ്റു'' എന്ന സന്ദേശത്തോടെയാണ് പ്രസാദ വിതരണം നടത്തുന്നത്. വീടിന് സമീപത്തുള്ള പോസ്റ്റ് ഓഫീസുകളില്‍ 450 രൂപ അടച്ച് പ്രസാദം ബുക്ക് ചെയ്യുന്നവര്‍ക്കാണ് അരവണ, നെയ്യ്,കുങ്കുമം,മഞ്ഞള്‍,വിഭൂതി,അര്‍ച്ചന പ്രസാദം എന്നിവ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കുന്നത്.നവംബര്‍ 16നാണ് പ്രസാദവിതരണം ആരംഭിക്കുകയെന്ന് പുല്‍പ്പള്ളി പോസ്റ്റ്മാസ്റ്റര്‍ ഗോപാല്‍ പറഞ്ഞു.വര്‍ഷങ്ങളായി ശബരിമല ദര്‍ശനം നടത്തിയിരുന്ന ഭക്തര്‍ക്ക് ഇത്തവണ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് ഭക്തര്‍ക്ക് ശബരിമല പ്രസാദം വീടുകളിലെത്തിക്കാനുള്ള പദ്ധതിക്ക് തപാല്‍ വകുപ്പ് നടപടി ആരംഭിച്ചത്. സ്ഥിരമായി മണ്ഡലകാലത്ത് മല ചവിട്ടി അയ്യപ്പനെ ദര്‍ശിക്കുന്നവര്‍ക്ക് പോകാനായിലെങ്കിലും പ്രസാദം വീടുകളിലെത്തുന്നത് അനുഗ്രഹമാകും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍