മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി ഇക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി

കോഴിക്കോട് :മെഴ്‌സിഡസ് ബെന്‍സ് ഏറെ സവിശേഷതകളുള്ള ആദ്യത്തെ ലക്ഷ്വറി ഇക്കോ ഫ്രണ്ട്‌ലി ഇലക്ട്രിക് കാര്‍ ഡോ.ബോബി ചെമ്മണൂരിന് നല്‍കി ഉദ്ഘാടനം ചെയ്തു.എഞ്ചിന്‍ ഇല്ല എന്നുള്ളതാണ് ഇ.ക്യു.സി 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാല്‍ തന്നെ പെട്രോളോ ഡീസലോ ആവശ്യമില്ല അത് കൊണ്ട് ഓയില്‍ ചെയിഞ്ചിന്റെയോ ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റുന്നതിന്റെയോ ആവശ്യവുമില്ല. 5.1 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗതയില്‍ എത്തും.തീരെ ശബ്ദം ഇല്ലാതെ ഓടുന്ന ഈ പ്രകൃതി സൗഹൃദ കാര്‍.നമ്മുടെ അന്തരീക്ഷം മലിനമാക്കാത്ത ഇത്തരം ഒരു കാര്‍ ആദ്യമായി തനിക്ക് നല്‍കിയതില്‍ മെഴ്‌സിഡസ് ബെന്‍സിനോടും ബ്രിഡ്ജ് വേ മോട്ടോഴ്‌സിനോടും ഏറെ നന്ദിയുണ്ടെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
ഇങ്ങിനെയൊരു കാര്‍ സ്വന്തമാക്കണമെന്നു ആഗ്രഹം വന്നത് തന്നെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 812 കിലോമീറ്റര്‍ ഓട്ടത്തിനിടയില്‍ വണ്ടികളില്‍ നിന്ന് വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചു തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായപ്പോഴാണ് അന്ന് മുതല്‍ ഓക്‌സിജന്റെ പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുകയും പല കമ്പനികളുടെയും പൊല്യൂഷന്‍ ഫ്രീ കാറുകളെ കുറിച്ചൊക്കെ വായിക്കുകയും .അങ്ങനെ ഇത്തരം ഒരു കാര്‍ സ്വന്തമാക്കണമെന്ന തീരുമാനിക്കുകയും ചെയ്തത് .
ഇങ്ങിനെ ഓക്‌സിജന്റെ പ്രാധാന്യം മനസ്സിലാക്കിയ ശേഷമാണ് തന്റെ വീട്ടില്‍ ഓക്‌സിമീറ്റര്‍ വച്ച് അളന്നതും പല സ്ഥലത്തും ഓക്‌സിജന്റെ അളവ് കുറവാണെന്നും മനസ്സിലായത്.ഇതാണ് നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉന്മേന്മഷകുറവിനും ഒക്കെ കാരണമെന്നതിനാല്‍ തന്നെയാണ് ഒരു പ്രത്യേക ഓക്‌സിജന്‍ യൂണിറ്റ് വെച്ച് വീട്ടിലെ എല്ലാ മുറികളിലും ഓക്‌സിജന്‍ അല്‍പ്പം അധികം ലഭിക്കുന്ന രീതിയില്‍ സജ്ജീകരിക്കാന്‍ കാര ണമായത്.ഇതിന്റെ ഫലമായി ഉന്മേഷം കൂടുകയും ഉറക്കം നല്ല രീതിയില്‍ ലഭിക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് ഗോവ,ഊട്ടി ,മൂന്നാര്‍ എന്നിവിടങ്ങളിലായി പതിനായിരം ഏക്കറില്‍ തുടങ്ങാന്‍ പോകുന്ന പുതിയ റിസോര്‍ട്ട് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് പ്രൊജെക്ടുകള്‍ക്ക് വേണ്ടി ഭൂമി വാങ്ങുന്നതിനു മുന്‍പ് തന്നെ മനുഷ്യന് ആവശ്യത്തിനുള്ള ഓക്‌സിജന്റെ അളവ് മുന്‍കൂട്ടി പരിശോധിച്ച് അതിനു അനുയോജ്യമായ വലിയ പ്രദേശങ്ങള്‍ തിരഞ്ഞെടുത്ത് അവിടെ നിര്‍മ്മാണം ആരംഭിക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്യുന്നതെന്ന്‌ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ താല്പര്യം ഉള്ളത് കൊണ്ടും ഓക്‌സിജന്റെ പ്രാധാന്യം ഏറെ അറിയുന്നത് കൊണ്ടുമാണ് പുതിയ നഗര പദ്ധതിക്ക് ഓക്‌സിജന്‍ സിറ്റി എന്നും 28 റിസോര്‍ട്ടുകള്‍ ഉള്ള പദ്ധതിക്ക് ബോബി ഓക്‌സിജന്‍ റിസോര്‍ട്‌സ് എന്നും പേരിട്ടത്.
ഏറെ വൈകാതെ തന്നെ എല്ലാവരും എക്കോ ഫ്രണ്ട്‌ലി കാറുകളിലേക്ക് മാറുകയും അത് വഴി അന്തരീക്ഷ മലിനീകരണം ഇല്ലാതെ കാലാവസ്ഥക്ക് മാറ്റം വരുകയും.ഇതിന്റെ ഭാഗമായി രോഗങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാവുകയും ചെയ്യുമെന്നു ഉത്തമ വിശ്വാസമുണ്ടെന്നും ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=e07d1ccfbfa50f535ec93973b2a462ff&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=e07d1ccfbfa50f535ec93973b2a462ff&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. https://helloworld.com?h=e07d1ccfbfa50f535ec93973b2a462ff&
Стремись не к тому, чтобы добиться успеха, а к тому, чтобы твоя жизнь имела смысл. http://bit.do/fLc9r?h=e07d1ccfbfa50f535ec93973b2a462ff&