OPEN NEWSER

Tuesday 09. Mar 2021
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബീനാച്ചിയില്‍ കടുവ ശല്യം രൂക്ഷമാകുന്നു;പ്രതിഷേധവുമായി യൂത്ത്‌ലീഗ്.

  • S.Batheri
02 Nov 2020

ബത്തേരി:കഴിഞ്ഞ ഒരു മാസക്കാലമായി ബീനാച്ചിയിലും പരിസര പ്രദേശങ്ങളിലും കടുവ ഇറങ്ങുന്നത്  പതിവായിരിക്കുകയാണെന്ന് യൂത്ത്‌ലീഗ്.ജനവാസ മേഖലയിലാണ് കടുവ ഇറങ്ങുന്നത്.ബീനാച്ചി ജനവാസ മേഖലയിലെ 4 സ്ഥലങ്ങളിലാണ് ഒരു മാസക്കാലയാളവില്‍ കടുവ ഇറങ്ങിയത്. കട്ടയാട് പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് രണ്ട് കാട്ട് പന്നികളെയും പൂതിക്കാട് മൂന്ന് വയസ്സുള്ള വളര്‍ത്തു ആടിനെയും,മണിച്ചിറ കോരന്‍ ഹൗസിംഗ് കോളനി സമീപത്ത് വെച്ച് ഒരു കാട്ട് പന്നിയെയും കടുവ ഭക്ഷിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെയെന്നോണം ബീനാച്ചി ദേശീയപാതയില്‍ നിന്ന് 200 അകലെ പള്ളിയുടെ പുറക് വശത്തെ ജനവാസ മേഖലയിലാണ് ഇന്നലെ കടുവ വന്നത്.രാവിലെ നടക്കാന്‍ ഇറങ്ങിയ ആളുകള്‍ റോഡില്‍ കാല്‍ പാടുകള്‍ കാണുകയും സംശയം തോന്നിയുടനെ വനം വകുപ്പിനെ അറിയിക്കുകയും വനം വകുപ്പിലെ വാച്ചര്‍മാര്‍  വന്ന് പരിശോധന നടത്തുകയും കടുവയുടേതെന്ന് സ്ഥിരീകരണം നടത്തുകയും ചെയ്തു.തൊട്ടടുത്തുള്ള പ്രദേശങ്ങള്‍ വാച്ചര്‍മാര്‍ പരിശോധന നടത്തുകയും പുറത്ത് ഇറങ്ങുന്ന സമയത്ത് ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.ഒരു മാസമായി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കടുവയെ പിടികൂടുന്നതിന് വേണ്ട ഒരു നടപടിയും വനം വകുപ്പ് ഇത് വരെയായി സ്വീകരിക്കുന്നില്ല.കട്ടയാട് കടുവ ഇറങ്ങിയ സമയത്ത്നിരീക്ഷണ ക്യാമറ വെച്ചെങ്കിലും പിന്നീട് ഒരു നടപടിയും വനം വകുപ്പ് സ്വീകരിച്ചിരുന്നില്ല.ആളുകളോട് ജാഗ്രത പുലര്‍ത്താന്‍ വേണ്ടി മാത്രമാണ് വനം വകുപ്പ് ആവശ്യപ്പെടുന്നത്.ഇന്നലെ പുലര്‍ച്ചെ ബീനാച്ചി ടൗണിനോട് ചേര്‍ന്ന് സ്ഥലത്താണ് കടുവ വന്നിട്ടുള്ളത്. ഇത് ജനങ്ങളെ ഏറെ ഭീതിപ്പെടുത്തുന്നുണ്ട്.

ബീനാച്ചി എസ്‌റ്റേറ്റില്‍ നിരവധി കാട്ട് മൃഗങ്ങള്‍ അധിവസിക്കുന്ന മേഖലയാണ്.രാത്രി സമയങ്ങളില്‍ ദിവസവും ജനവാസ മേഖലയിലേക്ക് മാനുകള്‍,പന്നികള്‍ കൂട്ടത്തോടെ വരുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്യുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.ഇതിനും ശാശ്വതമായ പരിഹാരം കാണണമെന്ന് പ്രദേശ വാസികള്‍ പറയുന്നു.ജനവാസ മേഖലയില്‍ ഇറങ്ങുന്ന കടുവയെ എത്രയും വേഗം കൂട് വെച്ച് പിടികൂടണമെന്നാണ് നാട്ടുകാരും യൂത്ത്‌ലീഗും ആവശ്യപ്പെടുന്നത്.

അല്ലാത്ത പക്ഷം വനം വകുപ്പ് ഓഫീസിന് മുമ്പില്‍ നാട്ടുകാരെ അണിനിരത്തി സമര പരിപാടികള്‍ക്ക് യൂത്ത്‌ലീഗ് നേതൃത്വം കൊടുക്കുമെന്നും നിയോജക മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി പറഞ്ഞു. പ്രസിഡന്റ് സമദ് കണ്ണിയന്‍,ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ട്രഷറര്‍ നിസാം കല്ലൂര്‍,ഭാരവാഹികളായ നൗഷാദ് മംഗലശ്ശേരി, ഹാരിസ് ബനാന,അസീസ് വേങ്ങൂര്‍,അഷറഫ് അമ്പലവയല്‍,ജലീല്‍  ഇ പി,റിയാസ് കൈനാട്ടി,ഷബീര്‍ പടിഞ്ഞാറതൊടി,ഷമീര്‍ മീനങ്ങാടി എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വെള്ളരിപ്പാലത്ത് കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കും
  • വെള്ളരിപ്പാലത്ത് വീണ്ടും കടുവയുടെ സാന്നിധ്യം; ഇന്നലെ ഭക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടം വീണ്ടുമെത്തി ഭക്ഷിച്ചു 
  • പശുവിനെ കൊന്നത് കടുവ തന്നെ;വനപാലകര്‍ കടുവയെ കണ്ടു; തുരത്താനുള്ള ശ്രമം തുടരുന്നു; പ്രദേശവാസികള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം
  • ചരക്കുലോറി തട്ടി സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു;നിര്‍ത്താതെ പോയ ലോറി പിന്നീട് പിടികൂടി
  • തേനീച്ചയുടെ കുത്തേറ്റ് അഞ്ച്‌പേര്‍ ചികിത്സയില്‍
  • പ്രിന്റിംഗ് പ്രസ് ഉടമകള്‍ നിര്‍ദേശങ്ങള്‍ പാലിക്കണം:വയനാട് ജില്ലാ കളക്ടര്‍
  • നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ നാളെ കൂടി പേര് ചേര്‍ക്കാം
  • സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
  • വയനാട് ജില്ലയില്‍ ഇന്ന് 31  പേര്‍ക്ക് കൂടി കോവിഡ് ;എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ; 104 പേര്‍ക്ക് രോഗമുക്തി
  • നവജാത ശിശുവിന്റെ മരണത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥ:  രക്ഷിതാവ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show