പി.എസ്.സി.പരീക്ഷാ പരിശീലനം ആരംഭിച്ചു

ബത്തേരി:സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍. എസ്.എസ്,കരിയര്‍ ഗൈഡന്‍സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിച്ചു.കോമ്പിറ്റെന്‍സി സര്‍ക്കിള്‍ അഥവാ സി സര്‍ക്കിള്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ ഔദ്യോഗിക ഉത്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്‍ ചാര്‍ജ് ജിഷാ ഷാജി ഒക്ടോബര്‍ 30 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. ഒക്ടോബര്‍ 10 നു ആരംഭിച്ച ഓണ്‍ലൈന്‍ പരിശീലന പദ്ധതിയില്‍ 111 വിദ്യാര്‍ത്ഥികളാണുള്ളത്.എല്ലാ ദിവസവും സ്റ്റഡി മെറ്റീരിയല്‍സ്,പരീക്ഷാ,പുനഃപരീക്ഷ,സൂപ്പര്‍ സണ്‍ഡേ മെഗാ ടെസ്റ്റ് ,വിജയികള്‍ക്ക് സമ്മാനങ്ങള്‍ എന്നിവ ഈ സി സര്‍ക്കിള്‍ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കാര്യക്ഷമത നല്‍കി.
നഗരസഭാ വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ വത്സ ജോസ് , ഡിവിഷന്‍ കൗണ്‍സിലര്‍ ഷിഫാനത് , സെക്രട്ടറി അലി അസ്ഹര്‍ എന്‍ കെ , എന്‍ എസ് എസ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ശ്യാല്‍ കെ എസ്, കാരിയര്‍ ഗൈഡന്‍സ് ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ ഫിലിപ്പ് സി ഇ , ഹെഡ് മാസ്റ്റര്‍ എന്‍ സി ജോര്‍ജ് , വി എഛ് എസ് സി പ്രിന്‍സിപ്പല്‍ ബിജി ജേക്കബ് , പി ടി എ പ്രസിഡന്റ് എം അബ്ദുല്‍ അസിഎസ് , എം പി ടി എ പ്രസിഡന്റ് സകീന നാസര്‍ , റസീന കെ കെ , തോമസ് വി വി ,കുമാരി അപര്‍ണ അനില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും . കോഴിക്കോട് കോച്ചിങ് കം ഗൈഡന്‍സ് സെന്റര് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എം ആര്‍ രവികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും . സി സര്‍ക്കിള്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി കെ സലിം പദ്ധതി വിശദീകരണം നടത്തും . പ്രിന്‍സിപ്പല്‍ പി എ അബ്ദുള്‍നാസര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിന് എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ശുഭാങ് കെ പി സ്വാഗതവും , ചീഫ് മെന്റര്‍ സ്വപ്ന പി നന്ദിയും പറയും .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍