മദ്യലഹരിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

കേണിച്ചിറ:മദ്യലഹരിയില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്.നിസാര പരിക്കേറ്റ ബത്തേരി തോട്ടുമ്മല്‍ ഇര്‍ഷാദ്, ഭാര്യ റഹിയാനത്ത് എന്നിവര്‍ കേണിച്ചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ഇന്നുച്ചകഴിഞ്ഞ് കേണിച്ചിറ പെട്രോള്‍ പമ്പിന് മുന്‍വശമായിരുന്നു അപകടം നടന്നത്.തിരുവമ്പാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ് ആണ് മദ്യപിച്ച് കാറോടിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി. മെഡിക്കല്‍ പരിശോധനക്ക് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേണിച്ചിറ പോലീസ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍