മണ്ണില്ലാ കൃഷിയില്‍ നൂറുമേനി വിളയിച്ച കര്‍ഷകനെ ആദരിച്ചു
പുല്‍പ്പള്ളി: മണ്ണില്ലാ കൃഷിയിലൂടെ പ്രശസ്തനായ ചീയമ്പം ഷെഡ് സ്വദേശിയായ വര്‍ഗീസിനെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു.പിവിസി പൈപ്പിലും, ഗ്രീന്‍ നെറ്റിലും,കുപ്പിയിലും കൃഷി ചെയ്ത് വാര്‍ത്തകളിലിടം നേടുകയും പുതിയ പരീക്ഷണങ്ങളുമായി വീട്ടുമുറ്റത്ത് ജൈവ രീതിയില്‍ കൃഷി ചെയ്ത് കൃഷിമന്ത്രിയുടെയടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉപഹാരം നല്കി.പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷനായിരുന്നു. സി.ഡി ബാബു, പി.എ ഡീവന്‍സ്,എല്‍ദോസ് മത്തോക്കില്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍