OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണത്തിന് പീവീസ് ഗ്രൂപ്പ് ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി

  • Kalpetta
30 Sep 2020

 

കല്‍പ്പറ്റ:വയനാട് ജില്ലയിലെ ഭൂരഹിത ഭവനരഹിത തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനായി പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ നേതൃത്വത്തിലുള്ള നിലമ്പൂരിലെ പീവീസ് ഗ്രൂപ്പ് (ബ്രിഡ്ജ് വേ) ഒരേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കി. മേപ്പാടി കോട്ടപ്പടി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന, പീവീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെമ്പ്ര എസ്‌റ്റേറ്റിലാണ് ഒരേക്കര്‍ ഭൂമി സര്‍ക്കാറിന് സൗജന്യമായി നല്‍കിയത്. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പീവീസ് ഗ്രൂപ്പിനു വേണ്ടി ചെമ്പ്ര എസ്‌റ്റേറ്റ് ഡയറക്ടര്‍ പി.വി അലി മുബാറക് ഭൂമിയുടെ രേഖകള്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള എന്നിവര്‍ക്ക് കൈമാറി. പീവീസ് ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധി അഡ്വ.വി. അന്‍വര്‍ സാദത്ത്, ഡെപ്യൂട്ടേഷനിലുള്ള ജില്ലാ ലേബര്‍ ഓഫീസര്‍ കെ. സുരേഷ് സംബന്ധിച്ചു.

സംസ്ഥാന തൊഴില്‍ വകുപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇവിടെ ഭൂരഹിത ഭവനരഹിത തോട്ടം തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. വളരെ പെട്ടെന്ന് ഇവിടെ വീട് നിര്‍മിക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. സമൂഹത്തില്‍ ഏറ്റവും പാവപ്പെട്ട വിഭാഗങ്ങളിലൊന്നായ തോട്ടം തൊഴിലാളികള്‍ക്ക് വീടുവെക്കുന്നതിനായി പ്ലാന്റേഷന്‍ വകുപ്പില്‍ നിന്നുള്ള സ്‌പോണ്‍സര്‍ഷിപ്പായി നാല് കോടി രൂപയുണ്ടെന്നും ഇതിന് സ്ഥലം ലഭ്യമല്ലാതിരുന്ന പ്രശ്‌നം പരിഹരിക്കപ്പെട്ടിരിക്കുകയാണെന്നു ജില്ലാ കലക്ടര്‍ പറഞ്ഞു. വളരെ പെട്ടെന്ന് സ്ഥലം തരാനും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും മുന്നോട്ടു വന്ന എം.പിയെ എം.എല്‍.എയും കലക്ടറും അഭിനന്ദിച്ചു. ഇവിടെ വീടുകളുടെ നിര്‍മ്മാണ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ഉടന്‍ നിര്‍വ്വഹിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show