OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നല്ലത് നാടറിയട്ടെ...! മുരുകന് തുണയായി കമ്പളക്കാട് പോലീസ് ;നാടുവിട്ടുവന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ കുടുംബക്കാരെ കണ്ടെത്തി തിരികെയേല്‍പ്പിച്ചു 

  • Kalpetta
28 Sep 2020

 

കമ്പളക്കാട്:കമ്പളക്കാട് സ്‌റ്റേഷന്‍ പരിധിയില്‍ വച്ച്  27ആം തിയ്യതി  രാത്രി  പോലീസിന്റെ നൈറ്റ് പട്രോളിങ് ഡ്യൂട്ടിക്കിടെ കണ്ടെത്തിയ മാനസികാസ്വാസ്ഥ്യമുള്ള തമിഴ്‌നാട് സ്വദേശിയായ 22 വയസുള്ള മുരുകന്‍ എന്ന യുവാവിനെ കമ്പളക്കാട് പോലീസ് മാതാപിതാക്കളെ കണ്ടെത്തി തിരികെയേല്‍പ്പിച്ചു . അവ്യക്തമായി മാത്രം തമിഴ് സംസാരിക്കുന്ന ഇയാളെക്കൊണ്ട്  തമിഴില്‍ അഡ്രസ്സും, സ്ഥലപ്പേരും, പോലീസ് സ്‌റ്റേഷനും എഴുതാന്‍ ചോദ്യം തയ്യാറാക്കി കൊടുത്തപ്പോള്‍ അതില്‍  തമിഴില്‍ 'വൊക്കാപുരം ഊട്ടി  അമ്മന്‍കോവില്‍ മേളൈ ' എന്നെഴുതിയതാണ് വഴിത്തിരിവായത്.  തുടര്‍ന്ന്  ഊട്ടി സ്‌റ്റേഷനില്‍ ഇയാളുടെ ഫോട്ടോയും എഴുത്തും അയച്ചുകൊടുത്തതില്‍  പോലീസ് ഈ സ്ഥലം മസിനഗുഡിയിലാണെന്ന് കണ്ട് അവിടേക്ക് വിവരമറിയിച്ച് ഇന്നലെ  വൈകുന്നേരത്തോടെ  മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയോടെ   മുരുകന്റെ മാതാപിതാക്കള്‍ എത്തിയതില്‍ അന്വേഷിച്ചപ്പോഴാണ് ഇയാള്‍ ഒരു വര്‍ഷം മുന്‍പ്  ഒരു  കോവിലിലെ ഉത്സവത്തിനിടെ കാണാതെ പോയതെന്ന്  അറിഞ്ഞത്. മകനെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ അവര്‍ പൊട്ടിക്കരയുന്നത് പോലീസുദ്യോഗസ്ഥരെയും, സ്‌റ്റേഷനില്‍ മറ്റാവശ്യങ്ങള്‍ക്ക് വന്നവരുടെയും  കണ്ണീരണിയിച്ചു. മുരുഗനെയും മാതാപിതാക്കളെ യും കമ്പളക്കാട് പോലീസ് വസ്ത്രങ്ങളും  യാത്രാച്ചിലവും നല്‍കി യാത്രയാക്കി .

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show