പുല്‍പ്പള്ളിയില്‍ വീണ്ടും അടച്ചിട്ട വീട്ടില്‍ മോഷണശ്രമം
പുല്‍പ്പള്ളി:പുല്‍പ്പള്ളി എരിയപ്പള്ളി ദി വൈറ്റ് ഹൗസ് ആചാര്യസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്.വീടിന്റെ പൂട്ട് കുത്തിതുറന്ന് മോഷ്ടാക്കള്‍ അകത്ത് കടന്നത് അലമാര തുറന്നുവെങ്കിലും ഒന്നും മോഷണം പോയിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.അലമാരയിലെ തുണികളും മറ്റും വലിച്ചിട്ട നിലയില്‍ കണ്ടെത്തി.ഇന്നലെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ പുറത്തുള്ള സിസിടിവി കോവണി ഉപയോഗിച്ച് കയറി മൂടിക്കെട്ടിയതിന് ശേഷമായിരുന്നു വീടിനുള്ളില്‍ മോഷ്ടാക്കള്‍ കയറിയത്. വീടിന് മുന്നില്‍ രണ്ട് സിസിടിവി തുണികൊണ്ട് മുടി കെട്ടിയ നിലയിലായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്ന സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് മോഷ്ടാക്കള്‍ കൊണ്ടുപോയി. കര്‍ണ്ണാടക സ്വദേശിയായ ആചാര്യസ് ഇടക്ക് മാത്രമേ ഇവിടെ താമസിക്കാറുള്ളു പുല്‍പ്പള്ളി സി.ഐ ബെന്നിയുടെ നേത്യത്വത്തില്‍ പോലീസ് സംഘമെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞയാഴ്ച്ച സുരഭിക്കവലയിലെ പാലറയ്ക്കല്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു ഇതുവരെ മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പുല്‍പ്പള്ളി സി.ഐ.പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍