സി.എഫ്.എല്‍.ടി.സി കളിലേക്ക് ബെഡ് ഷീറ്റുകളും,മാസ്ക്കുകളും നല്കി
കേണിച്ചിറ:ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പൂതാടി ഹയര്‍ സെക്കണ്ടറി വിഭാഗം സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സി.എഫ്.എല്‍.ടി.സി കളിലേക്ക് 100 ബെഡ്ഷീറ്റുകളും 250 മാസ്ക്കുകളും കൈമാറി. കേണിച്ചിറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന് ഇവ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ബാബുരാജ് . വി.ആര്. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ .എം.വി.രാജീവന് സ്വാഗതം ആശംസിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം മുഴുവന്‍ അധ്യാപകരും പങ്കാളികളായി. 25 ബെഡ്ഷീറ്റുകളും 100 മാസ്കും സകൗട്ട് സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ അസോസിയേഷനു വേണ്ടി സതീഷ് ബാബു സാര്‍ ഏറ്റുവാങ്ങി . മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജനാര്ദ്ദനന് , സ്റ്റാഫ് സെക്രട്ടറി വിനോദ് കെ.സി. എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. ഗൈസ്‍സ് ക്യാപ്റ്റന്‍ ജയശ്രീ.പി.എസ്. , സ്കൗട്സ് മാസ്റ്റര്‍ ദിനേശന്. പി.കെ. ഗൈഡ്സ് ലീഡര്‍ കുമാരി ആരതി വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍