OPEN NEWSER

Saturday 12. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഓണവിപണി;  ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു ;പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകള്‍ രംഗത്ത്

  • Kalpetta
13 Aug 2020

കല്‍പ്പറ്റ:ഓണക്കാലത്ത് വയനാട് ജില്ലയില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് രംഗത്തിറങ്ങും.  ഈ മാസം 17 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തുക.  സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.  രാത്രികാലങ്ങളിലുള്‍പ്പെടെ പരിശോധന നടത്താനാണ് തീരുമാനം.

മായം കലരാത്ത സുരക്ഷിതമായ ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളില്‍ വൃത്തി, ശുചിത്വം എന്നിവ ഉറപ്പുവരുത്തുക, സ്ഥാപനം നിയമാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്ന്  ഉറപ്പാക്കുക എന്നിവയാണ്  സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധിക്കുക. ഓണക്കാലത്ത് അധികമായി വാങ്ങി ഉപയോഗിക്കുന്ന പാല്‍, ഭക്ഷ്യ എണ്ണകള്‍,പപ്പടം, പായസം മിക്‌സ്, വെല്ലം, നെയ്യ്, പച്ചക്കറികള്‍, ചായപ്പൊടി, പരിപ്പുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവയുടെ വിതരണകേന്ദ്രങ്ങളിലും ഹോട്ടല്‍, ബേക്കറി, തട്ടുകടകള്‍ എന്നിവടങ്ങളിലും ചെക്കുപോസ്റ്റുകളിലുള്‍പ്പെടെ പരിശോധന കര്‍ശനമാക്കും.

ഭക്ഷ്യസുരക്ഷാ ലൈസന്‍സെടുക്കാത്ത സ്ഥാപനങ്ങളെ  പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. അജി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഭക്ഷണത്തിന്റെ സുരക്ഷയേക്കുറിച്ച് സംശയമുണ്ടെങ്കില്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍. 1800 425 1125 (ടോള്‍ ഫ്രീ),  ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ (8943346192), കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ (9072639570), മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫീസര്‍   (7593873342),സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ ( 8943346570).

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് :

* കമ്പോള വില നിലവാരത്തേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സംശയത്തോടെ കാണണം.തേങ്ങയുടേയോ കൊപ്രയുടേയോ ചിത്രം കൊടുത്ത ഭക്ഷ്യ എണ്ണ പായ്ക്കറ്റുകളിലെല്ലാം    വെളിച്ചെണ്ണയല്ല. വെളിച്ചെണ്ണയാണ് വാങ്ങുന്നതെങ്കില്‍ പായ്ക്കറ്റിന്    പുറത്ത് വെളിച്ചെണ്ണ എന്ന് മലയാളത്തിലോ, കോക്കനട്ട് ഓയില്‍ എന്ന് ഇംഗ്ലീഷിലോ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

* ചെറുപയര്‍, പരിപ്പ് തുടങ്ങിയ പരിപ്പുവര്‍ഗ്ഗങ്ങള്‍, കൃത്രിമ നിറം ചേര്‍ത്ത കടും മഞ്ഞ നിറത്തിലുളള ചിപ്‌സ് എന്നിവ വാങ്ങി ഉപയോഗിക്കരുത്. കടും മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുളള    ശര്‍ക്കരയും ഒഴിവാക്കുക.

* റോഡ് സൈഡിലും മറ്റും വിലകുറച്ച് വില്‍ക്കുന്ന കശുവണ്ടിപരിപ്പ്, ഉണക്കമുന്തിരി മുതലായവ വാങ്ങാതിരിക്കുക.

* ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളിലും  പച്ചക്കറികളിലും തൊലികളഞ്ഞ് ഉപയോഗിക്കാന്‍ പറ്റുന്നവ തൊലി ചെത്തിക്കളഞ്ഞതിനു ശേഷം ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.  അല്ലാത്തവ അല്‍പം വിനാഗിരിയോ, ഉപ്പോ ചേര്‍ത്ത വെളളത്തില്‍ 30 മിനിറ്റെങ്കിലും മുക്കിവെച്ച് നന്നായി ശുദ്ധജലത്തില്‍ കഴുകിയതിന്    ശേഷം ഉപയോഗിക്കുക. പച്ചക്കറികളുടെ പുറമെയുളള കീടനാശിനി സാന്നിദ്ധ്യം ഒരുപരിധിവരെ കളയാന്‍ ഇതുവഴി സാധിക്കും.

* കേടായതോ, പഴകിയതോ, പുഴുക്കുത്തേറ്റതോ, പൂപ്പല്‍ പിടിച്ചതോ ആയ ഒരു ഭക്ഷ്യവസ്തുവും  വാങ്ങി ഉപയോഗിക്കരുത്.

* ഭക്ഷ്യസുരക്ഷാ ലൈസന്‍സുളള സ്ഥാപനങ്ങളില്‍/വ്യക്തികളില്‍ നിന്നും മാത്രമെ ഭക്ഷണസാധന ങ്ങള്‍ വാങ്ങാവൂ.

*പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിര്‍മ്മാണ തീയതി, കാലാവധി മുതലായ ലേബല്‍ നിബന്ധനകള്‍ പരിശോധിച്ചതിന് ശേഷമേ വാങ്ങാവൂ.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show