കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു പേര് ചേര്‍ക്കാന്‍ 26 വരെ അവസരം
കല്‍പ്പറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2020 ജനുവരി 1 ന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് www.lsgelection.kerala.gov.in എന്ന ലിങ്കിലൂടെ സ്വന്തമായും അക്ഷയ കേന്ദ്രത്തിലൂടെയും ഇനിയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. പേര് ചേര്‍ക്കുന്നതിന് ഫോട്ടോ നിര്‍ബന്ധമാണ്. പേര് ചേര്‍ക്കേണ്ട അവസാന തീയതിയും കരട് വോട്ടര്‍ പട്ടികയിലുള്ള ആക്ഷേപങ്ങള്‍ സ്വീകരിക്കുന്ന അവസാന തീയതിയും ആഗസ്റ്റ് 26 ആണ്. അന്തിമ വോട്ടര്‍ പട്ടിക സെപ്തംബര്‍ 23 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍