OPEN NEWSER

Friday 14. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍

  • S.Batheri
11 Aug 2020

മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മുച്ചക്രം നാലുചക്രം വാഹനങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നടത്തുന്ന എല്ലാത്തരം വഴിയോര കച്ചവടങ്ങളും ആഗസ്റ്റ് 31 വരെ കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

*നിരോധനം ലംഘിച്ച് വില്‍പ്പന  നടത്തുന്നവരുടെ വാഹനങ്ങള്‍  പിടിച്ചെടുക്കുന്നതും  പകര്‍ച്ചവ്യാധി  നിരോധന നിയമ പ്രകാരം  ഇവര്‍ക്കെതിരെ  നടപടികള്‍  സ്വീകരിക്കുന്നതുമാണ്.

*ആവശ്യസാധനങ്ങള്‍ക്കായ് വ്യാപാരസ്ഥാപനങ്ങളില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും വായും ,മൂക്കും മറയും വിധം മാസ്‌ക് ധരിക്കേണ്ടതും, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കേണ്ടതുമാണ്.

*വ്യാപാരസ്ഥാപനങ്ങളിലും, ആളുകള്‍കൂടുന്നിടത്തും  ഒരു മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് സ്ഥാപന ഉടമയും, പൊതുജനങ്ങളും ഉറപ്പു വരുത്തേണ്ടതാണ്.

*10 വയസ്സിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ള ആളുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ പാടുള്ളതല്ല.

*വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.

*വീട്ടുകാരെ കൂടാതെ പുറമെനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളെക്കുറിച്ചു മുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും പോലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണ്.

*ചടങ്ങുകള്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ നടത്തുകയുള്ളു എന്ന സത്യവാങ്ങ്മൂലം വീട്ടുകാര്‍ എഴുതി നല്‍കേണ്ടതുമാണ്.

*അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ചരക്കു വാഹനങ്ങളിലെ തൊഴിലാളികള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്ന വിശ്രമ  ഭക്ഷണ  താമസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതും, ഗ്രാമപഞ്ചായത്ത് പരിധിയിലെ ഹോട്ടല്‍ റെസ്‌റ്റോറന്റ് ഉടമകള്‍ ഈ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുമാണ്

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
  • രാത്രിയില്‍ വനപാതയിലൂടെ ഉല്ലാസയാത്രകള്‍ വര്‍ധിക്കുന്നു; കടിഞ്ഞാണിടാന്‍ വനം വകുപ്പ്
  • കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
  • ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണം 18 മുതല്‍
  • വനത്തില്‍ കയറി മൃഗവേട്ട; നാല് പേര്‍ പടിയില്‍
  • ശിശുദിനാഘോഷം നാളെ; ജില്ലാ കളക്ടര്‍ മുഖ്യാതിഥിയാകും
  • തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; പത്രിക സമര്‍പ്പണം നാളെ മുതല്‍
  • ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു.
  • പുല്‍പ്പള്ളിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി; ഹോട്ടല്‍ അടച്ചുപൂട്ടിച്ചു
  • മതിയായ രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show