പീഡന കേസിലെ പ്രതിയെ പുറന്തള്ളി ഭദ്രാസനാധികൃതര്‍
ബത്തേരി:മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ബത്തേരി ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടില് എന്ന പുരോഹിതന് പൗരോഹിത്യത്തിന് നിരക്കാത്ത രീതിയില്‍ ജീവിക്കുകയും ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇയാളെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാരാവകാശങ്ങളില്‍ നിന്നും മാറ്റിയതായും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത ഓപ്പണ്‍ ന്യൂസറെ അറിയിച്ചു. കേണിച്ചിറയില്‍ ഇയ്യാള് നടത്തിവരുന്ന ഡി അഡിക്ഷന് സെന്ററിന് സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിക്കുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍