OPEN NEWSER

Tuesday 04. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇനി ആശുപത്രിയില്‍ പോവേണ്ട; വീട്ടിലിരുന്ന് ഡോക്ടറെ കാണാം

  • Kalpetta
09 Aug 2020

കല്‍പ്പറ്റ:വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയില്‍ ഏതെങ്കിലുമൊന്നും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇനി മുതല്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം.esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം ഈ സേവനം ഉപയോഗിക്കാം. ലോഗിന്‍ ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരത്തെക്കുറിച്ച് സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനു ശേഷം മരുന്ന് കുറിപ്പടിയും ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇസഞ്ജീവനി ഒ.പി.ഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. ടെലിമെഡിസിന്‍ സൗകര്യം 24 മണിക്കൂറും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കുമായി 1056 / 04712552056 എന്ന ദിശ ടോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം.

സേവനം ലഭിക്കുന്നതിനായി ചെയ്യേണ്ടത്:

*esanjeevaniopd.in/kerala വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ടോക്കണ്‍ എടുക്കുക.

*എസ്.എം.എസ് നോട്ടിഫിക്കേഷന്‍ വന്നതിനു ശേഷം esanjeevaniopd ലേക്ക് ലോഗിന്‍ ചെയ്യുക.

*ക്യൂ വഴി പരിശോധനാ മുറിയില്‍ പ്രവേശിച്ച ശേഷം 'കോള്‍ നൗ' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

*വീഡിയോകോള്‍ വഴി ഡോക്ടറുടെ പരിശോധന.

*മരുന്നുകളുടെ കുറിപ്പടികള്‍ ഡൗണ്‍ലോഡ് ചെയ്യുക.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മണിയങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്തു
  • തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; വയനാട് ജില്ലാതല എന്യൂമറേഷന്‍ ഫോം വിതരണോദ്ഘാടനം നടത്തി
  • പടിഞ്ഞാറത്തറയിലെ എബിസി സെന്റര്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി യോഗം
  • പോലീസ് മോട്ടോര്‍ വാഹന വകുപ്പുകളുടെ നീക്കങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചോര്‍ത്തി നല്‍കി ഗ്രൂപ്പ് അഡ്മിന്‍ പിടിയില്‍
  • ഭക്ഷ്യവിഷബാധ; 10 പേര്‍ ചികിത്സ തേടി
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • മീനങ്ങാടിയില്‍ എക്‌സൈസിന്റെ വന്‍ കുഴല്‍പ്പണ വേട്ട;ഒന്നരക്കോടിയോളം രൂപ പിടികൂടി
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി
  • വയനാടിന് ഇനി തനത് സ്പീഷിസുകള്‍; വയനാട് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show