OPEN NEWSER

Friday 11. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുരങ്ങുപനി പ്രതിരോധ ഗവേഷണം; ഡോ.അനീഷിന്റെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം.

  • Mananthavadi
08 Aug 2020

 

മാനന്തവാടി:കുരങ്ങു പനി പ്രതിരോധ ഗവേഷണ പദ്ധതിക്ക് കേന്ദ്ര ബയോടെക്‌നോളജി (DBT,Govt  of India) ഡിപ്പാര്‍ട്ട് മെന്റിന്റെ അംഗീകാരം ലഭിച്ചു. ഇരിങ്ങാലക്കുട കമ്മ്യൂണിക്കബിള്‍ ഡീസീസസ് റിസര്‍ച്ച് ലബോറട്ടറി മേധാവിയും സെന്റ് ജോസഫ്‌സ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും, വയനാട്ടുകാരനുമായ ഡോ.ഇ.എം അനീഷാണ് പദ്ധതിക്കു പിന്നില്‍.2013 മുതല്‍ വയനാട്ടില്‍ മനുഷ്യരില്‍ കുരങ്ങുപനിയും (Kyasanur Forest disease (KFD) തുടര്‍ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധേയ ഗവേഷണ പഠനങ്ങള്‍ നടക്കുന്നില്ല.ഡോ. അനീഷ്, കൊതുകുജന്യരോഗനിയന്ത്രണ മാര്‍ഗങ്ങളെക്കുറിച്ച് എട്ട് ഗവേഷണപദ്ധതികള്‍ പൂര്‍ത്തിയാക്കുകയും അന്‍പതോളം ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരികരിക്കുകയും ചെയ്തിട്ടുണ്ട്.

കുരങ്ങുപനി  പകര്‍ത്തുന്ന ചെള്ളുകളുടെ ജനിതക വ്യതിയാനങ്ങളെക്കുറിച്ചും  ചെള്ളുകള്‍ സംവഹിക്കുന്ന രോഗവാഹകരായ സൂക്ഷ്മ ജീവിളെകുറിച്ചും, പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചുമാണ് ഗവേഷണം.KFDV വൈറസ് വരുത്തുന്ന ഈ അസുഖത്തേക്കുറിച്ചുള്ള ഗവേഷണ പഠനം, രോഗ പ്രതിരോധമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും, സഹായകമാവും. മൂന്ന് വര്‍ഷം നീളുന്ന ഗവേഷണ പദ്ധതിക്ക് ലാബോറട്ടറി അനുബന്ധ ഉപകരണങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് വര്‍ക്ക്, ഗവേഷകര്‍ക്കുള്ള ഫെലോഷിപ്പുകള്‍ എന്നിവയ്ക്കാണ് ഉആഠ ധനസഹായം നല്‍കുന്നത്.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ സയന്‍സ് ഏര്‍പ്പെടുത്തിയ യംഗ് സയന്റ്റിസ്റ്റ് അവാര്‍ഡ്, യു ജി.സി റിസര്‍ച്ച്  അവാര്‍ഡ് എന്നിവയും അനീഷ് കരസ്ഥമാക്കിയിട്ടുണ്ട്. വയനാട്ടിലെ തിരുനെല്ലി പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് ഗവേഷണപഠനങ്ങള്‍ നടക്കുക

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
  • വെസ്റ്റ് ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയില്‍
  • അരക്കിലോയോളം കഞ്ചാവുമായി കൊല്ലം സ്വദേശി പിടിയില്‍
  • ആരോപണം പച്ചക്കള്ളമെന്ന് ടി.സിദ്ധീഖ് എംഎല്‍എ
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍3 ജൂലൈ 12 മുതല്‍; മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി; ആദ്യത്തെ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്യാഷ് െ്രെപസ്
  • ആര്‍ദ്രം പദ്ധതിയില്‍ വയനാട് ജില്ലയില്‍ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങള്‍ ;നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം 100% പൂര്‍ത്തിയായി
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയില്‍
  • ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയെന്ന് പരാതി; പോലീസുകാരനെ സസ്‌പെന്റ് ചെയ്തു
  • കുടുംബശ്രീ കാര്‍ഷിക മേഖലയ്ക്ക് ടെക്‌നോളജിയുടെ പുത്തനുണര്‍വുമായി K-TAP പദ്ധതി
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show