മുണ്ടക്കൈയില്‍ 25 പേരെ രക്ഷപ്പെടുത്തി

മേപ്പാടി:മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് കുടുങ്ങിയ 25 പേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവിടെ രണ്ട് പാലങ്ങള്‍ തകര്‍ന്നതിനാല്‍ റോപ് വേ വഴിയാണ് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ദുരന്തത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് താമസിക്കുന്നവരെ നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍