കോവിഡ് പ്രതിരോധത്തില്‍ മെഡിക്കല്‍ കോളേജിന് കൈത്താങ്ങായി ബോബി ചെമ്മണൂര്‍ ഗ്രൂപ്പ്

മഞ്ചേരി:കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് മഞ്ചേരി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിന് റഫ്രിജറേറ്റര്‍ നല്‍കി. മരുന്നുകള്‍ സൂക്ഷിക്കുന്നതിനായാണ് ബോബി ചെമ്മണൂര്‍ ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം റഫ്രിജറേറ്റര്‍ നല്‍കിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് കെ വി നന്ദകുമാര്‍, ആര്‍ എം ഒ ഡോ. ഷഹീര്‍ നെല്ലിപ്പറമ്പന്‍ എന്നിവര്‍ ചേര്‍ന്ന് റഫ്രിജറേറ്റര്‍ ഏറ്റുവാങ്ങി. ഷോറൂം മാനേജര്‍ വൈശാഖ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സുധീഷ് എന്നിവര്‍ സംബന്ധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കൊപ്പം നിര്‍ധനരും നിരാലംബരുമായവര്‍ക്കുള്ള നിരവധി പദ്ധതികളും ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍