പ്രളയ മുന്നൊരുക്കം;ചിറക്കര തോട്ടില്‍ അടിഞ്ഞുകൂടിയ ചളിയും മാലിന്യങ്ങളും നീക്കണം:എസ്ഡിപിഐ

ചിറക്കര:ഇത്തവണയും പ്രളയത്തിന് സാധ്യത ഉണ്ടെന്നിരിക്കെ കഴിഞ്ഞ രണ്ട് തവണയും പ്രളയത്തെ തുടര്‍ന്ന് ചിറക്കര തോട്ടില്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് എസ്ഡിപിഐ ചിറക്കര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് പ്രളയത്തിലും ശക്തമായ മലവെള്ളപാച്ചിലില്‍ വ്യാപകമായ നാശനഷ്ട്ടങ്ങളാണ് ഈ പ്രദേശത്തുണ്ടായത്.തോടിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ കേട്ട ഭാവം നടിക്കുന്നില്ലെന്നും എസ്ഡിപിഐ ആരോപിച്ചു.ഈ ഒരു സാഹചര്യത്തില്‍ തോടിന്റെ ഒഴുക്ക് തടസ്സപെടുക കൂടി ചെയ്യുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ക്ക് ഇത്തവണയും സാധ്യതയുണ്ട്. തോട്ടിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ നഗരസഭയുടെ ഭാഗത്ത് നിന്നും ഇനിയും നടപടി ഉണ്ടാകുന്നില്ല എങ്കില്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന്,മണ്ഡലം സെക്രട്ടറി ഫൈസല്‍ പഞ്ചാരക്കൊല്ലി, ചിറക്കര ബ്രാഞ്ച് പ്രസിഡന്റ് സൈത്,ബ്രാഞ്ച് അംഗങ്ങള്‍ ആയ ബഷീര്‍, അനില്‍ തുടങ്ങിയവര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍