OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഇന്ന്  നാല് പേര്‍ രോഗമുക്തി നേടി

  • Kalpetta
07 Jul 2020

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് നാല് പേര്‍ കോവിഡ് 19 രോഗമുക്തി നേടി.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന കയ്യൂന്നി സ്വദേശിയായ 37   കാരന്‍, മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വടുവന്‍ചാല്‍ സ്വദേശിയായ 50 കാരന്‍, എരുമാട് കയ്യൂന്നി  സ്വദേശിയായ 53 കാരന്‍, മാനന്തവാടി സ്വദേശിയായ 45 കാരി എന്നിവരാണ് രോഗമുക്തരായത്. നിലവില്‍ രോഗം സ്ഥിരീകരിച്ച് 39 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ഒരാള്‍ തിരുവനന്തപുരത്തും രണ്ട് പേര്‍ കണ്ണൂരിലും ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് 19 പോസിറ്റീവായത് 119 പേര്‍ക്കാണ്.രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 289 പേരാണ്.ഇവര്‍ ഉള്‍പ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് 3620 പേരാണ്. 267 പേര്‍ കൂടി ഇന്ന് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3524  സാമ്പിളുകളില്‍ 3084  ആളുകളുടെ ഫലം ലഭിച്ചതില്‍ 3012 എണ്ണം നെഗറ്റീവാണ്.  430  സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5754 സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4537 ല്‍ 4492 എണ്ണം  നെഗറ്റീവാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നവതിയുടെ നിറവില്‍ വെങ്കിട്ടരാമന്‍ മാസ്റ്റര്‍
  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show