OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

  • S.Batheri
03 Jul 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ജൂണ്‍ 29 ന് സൗദി അറേബ്യയില്‍ നിന്ന് കോഴിക്കോട് വഴി ജില്ലയില്‍ എത്തിയ വെങ്ങപ്പള്ളി സ്വദേശിയെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ കോഴിക്കോട് ജില്ലയില്‍ ഒരു സ്ഥാപനത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.നിലവില്‍ രോഗം സ്ഥിരീകരിച്ച് 30 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍  ചികിത്സയില്‍ കഴിയുന്നത്. മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ തിരുവനന്തപുരത്തും ചികിത്സയിലുണ്ട്.  ഇന്ന് പുതുതായി 220 പേര്‍ കൂടി നിരീക്ഷണത്തിലായി. 272 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3645 ആയി. 40 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 310 പേര്‍ ഉള്‍പ്പെടെ 1815 പേര്‍ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 3392 സാമ്പിളുകളില്‍ 2787 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2723 എണ്ണം നെഗറ്റീവും 64 സാമ്പിളുകള്‍ പോസിറ്റീവുമാണ്. 600 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്.

 ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ  ഭാഗമായി ജില്ലയില്‍ നിന്നും ആകെ 5350 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 4359 ല്‍ 4323 സാമ്പിളുകള്‍ നെഗറ്റീവാണ്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show