ഇന്ധന വിലവര്‍ദ്ധനവ് ;പ്രതിഷേധ കൂട്ടായ്മ നടത്തി
പുല്‍പ്പള്ളി:പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനവ് മൂലം ജനങ്ങള്‍ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കെ.പി.സി.സി എക്സീക്യൂട്ടീവ് അംഗം കെ.എല്‍.പൗലോസ്.തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. വേലിയമ്പം ഭൂദാനത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡീസല്‍ പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു കെ.എല്‍.പൗലോസ്.സജി വിരിപ്പാമറ്റം അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.യു ഉലഹന്നന്‍ മുഖ്യപ്രഭാഷണം നടത്തി.സി .പി ജോയി, ജോമറ്റ് കോതവഴിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍