ബത്തേരി താലൂക്കാശുത്രിയില് പോസ്റ്റ്മോര്‍ട്ടം യൂണിറ്റ് നിലനിര്‍ത്തണം:ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി
ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഫോറന്‍സിക് സര്‍ജ്ജന്റെ തസ്തിക സൃഷ്ടിച്ച് നിലവില്‍ ഡെപ്യൂട്ടേഷനിലുള്ള ഡോക്ടറെ ഇവിടെ നിലനിര്‍ത്തണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.നിലവില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്ന അസിസ്റ്റന്റ് സര്‍ജ്ജനെ സ്ഥലം മാറ്റുന്നതോടെ താലൂക്കാശുപത്രിയിലെ യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തുന്ന അവസ്ഥയാണെന്നും പതിനൊന്ന് പോലീസ് സ്റ്റേഷന് പരിധിയിലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള യൂണിറ്റ് നിലനിര്‍ത്താന്‍ സര്‍ക്കാരും ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്നും ബ്ലാക്ക് കോണ്‍ഗ്രസ് കമ്മിറ്റി.ബ്ലോക്ക് പ്രസിഡന്റ് കെ എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു.സക്കറയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍, എ പി കുര്യാക്കോസ്,ഉമ്മര്‍ കുണ്ടാട്ടില്‍,ശ്രീജി ജോസഫ്,കെ വി ബാലന്,ജയ മുരളി,പി ഉസ്മാന്,സി കെ ബഷീര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍