OPEN NEWSER

Tuesday 04. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

യുവാവിന്റെ ആത്മഹത്യ; അര്‍ഹതയുണ്ടായിട്ടും പഞ്ചായത്തില്‍ നിന്ന് വീട് ലഭിക്കാത്തതിനാലെന്ന് പരാതി

  • S.Batheri
20 Jun 2020

 

പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറക്കടവ് മാടപ്പള്ളിക്കുന്നിലെ പത്താം വാര്‍ഡ് കമാലാലയം അമ്പിളി (45) ആത്മഹത്യ ചെയ്തത് അര്‍ഹതപ്പെട്ട വീട് ലഭിക്കാത്തതിനാലാണെന്ന് ബന്ധുക്കളുടെ പരാതി. പ്രസ്തുത വാര്‍ഡില്‍ പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കൂരയില്‍ കഴിയുന്ന ഏക കുടുംബമായിട്ടും പി എം എ വൈ ഭവന പദ്ധതിയില്‍ ഈ കുടുംബത്തിന്റെ സ്ഥാനം 51 ആണ്. ലൈഫ് ഭവനപദ്ധതിയില്‍ വീട് ലഭിക്കുമെന്ന പ്രതിക്ഷയില്‍ ഉണ്ടായിരുന്ന വീട് 2 വര്‍ഷം മുമ്പ് പൊളിച്ചുമാറ്റിയാണ് അമ്പിളിയും ഭാര്യയും പറക്കമുറ്റാത്ത 3 മക്കളുമടങ്ങുന്ന കുടുബം പ്ലാസ്റ്റിക് ഷിറ്റ് മറച്ചുണ്ടാക്കിയ ഷെഡിലേക്ക് താമസം മാറ്റിയത്. അടുത്തെങ്ങും വീട് ലഭിക്കാനിടയില്ലെന്നറിഞ്ഞതോടെയാണ് കഴിഞ്ഞ ശനിയാഴ്ച  നനഞ്ഞൊലിക്കുന്ന ഷെഡില്‍ അമ്പിളി തുങ്ങി മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഓട് മേഞ്ഞ വീടുള്ളവരെ ലൈഫ് പദ്ധതിയില്‍ പെടുത്തില്ലന്നും പൊളിച്ച് ഷെഡ് കെട്ടി താമസം മാറ്റണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞതിനാല്‍ ഉണ്ടായിരുന്ന വീടും പൊളിച്ച് മാറ്റുകയായിരുന്നു. ആശാരി പണിക്കാരനായിരുന്ന അമ്പിളി രോഗിയായതോടെ പണിക്ക് പോകാതായി. ഭാര്യ സ്മിത കൂലി പണി ചെയ്താണ് അഞ്ചംഗ കുടുംബത്തെ പോറ്റിയിരുന്നത് . ലൈഫ് പദ്ധതിയില്‍ വീട് കിട്ടാതെ വന്നപ്പോഴാണ് പി എം എ വൈ സ്‌ക്മിലേക്ക് പരിഗണിച്ചത്. ആവാസ് പ്ലസ് പട്ടികയില്‍ മുന്നിലുണ്ടായിരുന്ന അമ്പിളിയുടെ ഭാര്യ സ്മിതയുടെ പേര് പിന്നീട് പിന്നിലേക്ക് മാറിയെന്നും ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതില്‍ വ്യാപക ക്രമക്കേട് നടന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

 ഏക്കര്‍ കണക്കിന് ഭുമിയും നല്ല വിടും സാമ്പത്തിക ഭദ്രതയുള്ളവരും പട്ടികയില്‍ ആദ്യസ്ഥാനം പിടിച്ചപ്പേഴാണ് നിത്യരോഗിയും 10 സെന്റ് സ്ഥലവും മാത്രമുള്ള അമ്പിളിയുടെ കുടുംബം 51 ആം സ്ഥാനത്തിലെത്തിയത്.  ഗ്രാമസഭയില്‍ ഈ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ വീട് ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ കുടുംബത്തെ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റ് ഭവനപദ്ധതിയിലുള്‍പ്പെടുത്തുകയോ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നുമാണ് ഇവരുടെ പരാതി . 

അര്‍ഹതയുണ്ടായിട്ടും വിട് നല്‍കാത്തതിനെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഈ കുടുംബം. വാര്‍ഡ് വികസന സമിതിയും ഇക്കാര്യത്തില്‍ ഉത്തരവാദികളാണ്. ക്രമക്കേടുള്ള പട്ടിക പിന്‍വലിക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് അര്‍ഹതപ്പെട്ടവരെ കണ്ടെത്തണമെന്നും കല കല്കടര്‍ക്കും ഭവനപദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കം കുടുംബം പരാതി നല്‍കും അമ്പിളിയുടെ കുടുംബത്തിന് അര്‍ഹമായ വീട് നഷ്ടപ്പടുത്തിയതിന് പരിഹാരമാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുടുംബം നിരാഹാര സത്യഗ്രഹം നടത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മീനങ്ങാടി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ അഴിമതി പോലീസ് കേസെടുത്തു
  • വയനാട് ജില്ലയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 112 കുടുംബങ്ങള്‍
  • വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം; അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം
  • ഓപ്പറേഷന്‍ തൂഫാന്‍: നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
  • വയനാട്ടിലേക്ക് ബദല്‍ പാതകള്‍ യാഥാര്‍ത്ഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷന്‍
  • വയനാട് ജില്ലയില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി 174 കുടുംബങ്ങള്‍
  • വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതല്‍ 30 വരെ
  • വയനാട് ജില്ലയിലെ മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഏകോപനം: മന്ത്രി ടി സിദ്ദീഖ്
  • മഴ മുന്നറിയിപ്പ്; വയനാട് ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.
  • മാനന്തവാടി-വൈത്തിരി ലിങ്ക് ബസ് സര്‍വീസ്: കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സംരംഭം തുടങ്ങി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show