OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ജൂണ്‍ 14  ലോക രക്തദാന ദിനം: മാനന്തവാടി ബ്ലഡ് ഡൊണേഷന്‍ ഫോറത്തിന്റെ സേവനം മാതൃകയാകുന്നു

  • S.Batheri
13 Jun 2020

മാനന്തവാടി:മാനന്തവാടിയിലും പരിസരങ്ങളിലും രക്തം ആവശ്യമായി വന്നാല്‍ ആദ്യം ബന്ധപ്പെടുന്ന പേരുകള്‍ എം പി ശശികുമാര്‍,നൗഷാദ് ചാത്തുള്ളില്‍, ഇ വി ഷംസുദ്ദീന്‍ എന്നിവരെയും പിന്നെ ഇവര്‍ നേതൃത്വം നല്‍കുന്ന സംഘടനയേയുമാണ് .രക്തം ലഭിക്കാത്ത കാരണത്താല്‍ ഒരു രോഗിയും മരിക്കാന്‍ പാടില്ല എന്ന ലക്ഷ്യവുമായി കഴിഞ്ഞ 12 വര്‍ഷമായി മാനന്തവാടി ജില്ലാ ആശുപത്രി രക്തബാങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് മാനന്തവാടി ബ്ലഡ് ഡോണേഴ്‌സ് ഫോറം.12 അംഗങ്ങളുള്ള ഈ കമ്മിറ്റിയില്‍ 10 പേരും ഓട്ടോ ഡ്രൈവര്‍മാരാണ്.

രക്തം ആവശ്യമായി വരുന്ന രോഗികള്‍ക്ക് ഡോണറെ തങ്ങളുടെ സ്വന്തം വണ്ടിയില്‍ ബ്ലഡ് ബാങ്കില്‍ എത്തിച്ച് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇതിന് യാതൊരു പ്രതിഫലവും ഇവര്‍ വാങ്ങാറില്ല. മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളിലുള്ള കോളേജുകള്‍, ക്ലബുകള്‍ , മത സംഘടനകള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലെ യുവജന സംഘടനകള്‍ തുടങ്ങിയവരുമായി സഹകരിച്ച് രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും അവരുടെ രക്ത ഗ്രൂപ്പുകള്‍ ശേഖരിക്കുകയും ചെയ്ത് കൊണ്ട് രക്ത ദാനത്തിന്റ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും  ഇവര്‍ ചെയ്യുന്നുണ്ട്.

മാനന്തവാടിയിലെ ഓട്ടോ െ്രെഡവറായ എം പി ശശികുമാര്‍ പ്രസിഡന്റ്, കെല്ലൂര്‍ സ്വദേശി ഇ വി ഷംസുദ്ദീന്‍  ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന ഈ കമ്മിറ്റിയുടെ നേതൃത്തില്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിന് മുകളില്‍ ആളുകളെ ഇവര്‍ രക്ത ബാങ്കില്‍ എത്തിച്ചിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണയുമായി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ബിനിജ മെറിനും മറ്റ് സ്റ്റാഫ് അംഗങ്ങളും ഉണ്ട്. ഇവരുടെ പ്രധാന ആവശ്യം ജില്ലാ ആശുപത്രി രക്തബാങ്കിന് സ്വന്തമായി ഒരു വാഹനം അനുവദിക്കണമെന്നുള്ളതാണ്. ഇക്കാര്യം ഇവര്‍  എം എല്‍ എ ഒ ആര്‍ കേ ളുവിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട് . ഇവരോടൊപ്പം മാനന്തവാടിയിലെ അബൂബക്കര്‍ എം എം, സജീഷ് ഇ ജെ മുനീര്‍ വി എം ജാഫര്‍ പി  അനീഷ് പി ഡി, ബിനു കെ എഫ്  എന്നിവരും സദാ സമയവും സേവന സന്നദ്ധരാണ്.ജില്ലയിലെ ഏറ്റവും നല്ല സന്നദ്ധ സംഘടനക്കുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത ജില്ലയിലെ 2 വ്യക്തികള്‍ക്കുള്ള അവാര്‍ഡും ലഭിച്ചത് ഇവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show