ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്കീം എഡ്യു ഹെല്‍പ്പ് ഓണ്‍ലൈന്‍ പഠന സഹായം ഉദ്ഘാടനം ചെയ്തു
അമ്പലവയല്‍:കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കൈത്താങ്ങായി അമ്പലവയല്‍ ജിവിഎച്ച്എസ്എസ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ പബ്ലിക് ലൈബ്രറിക്ക് സ്മാര്‍ട്ട് ടി.വി നല്കി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.പി കുഞ്ഞുമോള്‍ ലൈബ്രറി പ്രസിഡന്റ് കെ.കെ ഗംഗാധരന് സ്മാര്‍ട്ട് ടി.വി കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍പി ടി എ പ്രസിഡന്റ് കെ കെ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മനോജ് കെ.വി സ്വാഗതവും എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ അന് സിബിള്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രിന്‍സിപ്പല്‍ ജോളിയാമ്മ മാത്യു,വി.എച്ച്എസ്ഇ പ്രിന്‍സിപ്പല്‍ സി.വി നാസര്‍, പിടിഎ വൈസ് പ്രസിഡന്റ് ഉമ്മര്‍, അഡ്വക്കറ്റ് പി.ഡി.വര്‍ഗീസ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍