OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വിരമിക്കല്‍ മാതൃകാപരമാക്കി അധ്യാപകനായ ലിയോ മാത്യു 

  • S.Batheri
03 Jun 2020

പുല്‍പ്പള്ളി:സര്‍വ്വീസില്‍ നിന്നും വിരമിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും സല്‍ക്കാരത്തിനായി വെച്ചിരുന്ന തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായത്തിനായി നല്‍കി മാതൃകയാവുകയാണ് മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില പ്രിന്‍സിപ്പളായ ലിയോ മാത്യു.മുള്ളന്‍ക്കൊല്ലി സ്‌കൂളില്‍ 29 വര്‍ഷമായി സേവനം ചെയ്ത ലിയോ മാത്യു 13 വര്‍ഷം അധ്യാപകനായും 16 വര്‍ഷം പ്രിന്‍സിപ്പലായും സേവനം ചെയ്തു.കോ വിഡിന്റ പശ്ചാതലത്തില്‍ യാത്രയയപ്പിനായി വിനയോഗിക്കാനിരുന്ന തുക ഉള്‍പ്പടെ സമാഹരിച്ചാണ് നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപരിപഠനത്തിനായി വിനയോഗിക്കാന്‍ തീരുമാനിച്ചത്.ഇതിന് പുറമേ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍  സ്‌കൂളിന് പഠന പാഠ്യേതര മേഖലകളില്‍ മികച്ച വിജയം നേടാനും കഴിഞ്ഞു.നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക്ഉപരിപഠനത്തിനായി ചാരിറ്റി ഫണ്ടിനും രൂപം നല്‍കി. എല്ലാ വര്‍ഷവും ഒന്നര ലക്ഷം രൂപയോളമാണ് സഹായമായി നല്‍കിയത്.സംഘടന രംഗത്ത് കേരള ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇദ്ദേഹം വയനാട് പ്രിന്‍സിപ്പല്‍ ഫാറം സ്ഥാപക പ്രസിഡന്റുമായിരുന്നു. തുടര്‍വിദ്യാഭാസം നടത്താന്‍ കഴിയാതെ ദുരിതത്തിലായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്അതിനുള്ള അവസരം നല്‍കിയെന്ന ചാരിതാര്‍ഥ്യത്തിലാണ് ലിയോ മാത്യു ഇന്ന് സ്‌കൂളില്‍ നിന്ന് വിരമിക്കുന്നത്

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show