ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി പനമരത്തെ എസ്ടി പ്രമോട്ടര്‍മാര്‍
പനമരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി പനമരം ട്രൈബല്‍ ഓഫീസിലെ ക്ലര്‍ക്കുമാരും, പ്രമോട്ടര്‍മാരും 22500 രൂപ നല്കി മാതൃകയായി.എംഎല്‍എ ഒ.ആര് കേളു പ്രമോട്ടര്‍ ലീഡറായ രാധാകൃഷണനില്‍ നിന്നും ഡി.ഡി ഏറ്റുവാങ്ങി.തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതമാണ് കോറോണക്കാല സംഭാവന നല്കി ഇവര്‍ മാതൃകയായത്.മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം അണി ചേര്‍ന്ന് ഇത്തരം ഒരു സംഭാവന നല്കാന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രമോട്ടര്‍മാര്‍ പറഞ്ഞു.യോഗത്തില്‍ ടി.ഒ.ശ്രീകല,പ്രമോട്ടര്‍മാരായ രാധാകൃഷണന്, സി.എസ്.ഡബ്ലു സന്ദീപ്, ഓഫീസ് ക്ലര്‍ക്ക്, അനിറ്റ സുനിത ജനാര്ദനന് തുടങ്ങിയവര്‍ പങ്കെടുത്തു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍