ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കഴിബ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതിക്ക് പാലപ്പെട്ടിബീച്ചില്‍ തുടക്കമായി. ആദ്യഘട്ടത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ഗ്രൂപ്പിന്റെ സഹായത്തോടെ ലക്ഷം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകള്‍ തീരദേശ കോളനികളില്‍ വിതരണം ചെയ്തു. കഴിമ്പ്രം ക്ലാസ്സിക് ക്ലമ്പിന്റെ സഹകരണത്തോടെ വലപ്പാട് ബീച്ചു മുതല്‍ പാലപ്പെട്ടി ബീച്ച് വരെയുള്ള മേഖലയില്‍ വീടുകളിലെത്തി കിറ്റുകള്‍ വിതരണം ചെയ്തു.കഴിമ്പ്രം ഡിവിഷന്റെ കൈത്താങ്ങ് പദ്ധതി ഭക്ഷ്യധാന്യകിറ്റ് വിതരണ വാഹനം ഫ്‌ലാഗ് ഓണ്‍ ചെയ്ത് ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ.യദുകൃഷ്ണ അധ്യക്ഷത വഹിച്ചു. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് പി.ആര്‍.ഒ ജോജി.എം.ജെ., ബ്ലോക്ക് കോണ്‍ഗ്ഗ്രസ് പ്രസിഡന്റ് കെ.ദിലീപ്കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം ഐ.വി.സുന്ദരന്‍, കഴിമ്പ്രം ക്ലാസിക് ക്ലബ് ഭാരവാഹികളായ മിഥുന്‍ സേവ്യര്‍, നിദീഷ്എം.ടി, കാര്‍തിക്എന്‍.കെ, വിഷ്ണു രാജ്, അരുണ്‍ ബാബു, മബീഷ് കഴിബ്രം, അമന്‍ സുന്ദര്‍എന്നിവര്‍ സംസാരിച്ചു.കൈത്താങ്ങ് പദ്ധതിയുടെ ആദ്യഘട്ടമായാണ് ഡിവിഷനിലെ തീരദേശ കോളനികളില്‍ ഭക്ഷ്യധാന്യകിറ്റ് വിതരണം നടത്തിയത്. അടുത്ത ഘട്ടത്തില്‍ പദ്ധതിയിലൂടെ കൂടുതല്‍ സഹായം ഡിവിഷനില്‍ എത്തിക്കുമെന്ന് ഡിവിഷന്‍ അംഗം കെ.ജെ യദുകൃഷ്ണ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍